മയക്കുമരുന്ന് വില്‍പ്പനക്കെതിരെ ഒപ്പ് ശേഖരണവുമായി നാട്ടുകാര്‍

പെരിയ
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കമ്മാടത്തുപാറ, നാര്‍ക്കുളം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന സജീവമാകുന്നു. എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക മയക്കുമരുന്നുകളും കഞ്ചാവുമെത്തിച്ച് ഈ പ്രദേശങ്ങളില്‍ വില്‍പ്പന നടത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒരാഴ്ച മുമ്പ് നാര്‍ക്കുളം ഭഗവതി ക്ഷേത്രത്തിന് സമീപപ്രദേശത്തെ മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും നടത്തുന്ന സ്ഥലത്ത് നാട്ടുകാര്‍ സംഘടിച്ചെത്തുകയും നാലുപേരെ പിടികൂടുകയും ചെയ്തിരുന്നു. ഇവരെ അമ്പലത്തറ പൊലീസിന് കൈമാറിയെങ്കിലും ലഹരിവസ്തുക്കള്‍ തോട്ടിലെറിഞ്ഞതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയാണുണ്ടായത്. നാലുപേരും പ്രദേശത്ത് കഞ്ചാവും എംഡിഎംഎയും വില്‍പ്പന നടത്തുന്നവരാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഘം നാട്ടുകാരെ ഭീഷണിപ്പെടുത്തുകയാണെന്ന് പരാതിയുണ്ട്. മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പുശേഖരണമാരംഭിച്ചു. ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനാണ് തീരുമാനം.









0 comments