വാഹനങ്ങൾ പെരുവഴിയിൽ

അമൃത്‌ സ്‌റ്റേഷനിൽ പാർക്കിങ് തീരെ പോര

കാസർകോട്‌ റെയിൽവേ സ്‌റ്റേഷന് സമീപം റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾ

കാസർകോട്‌ റെയിൽവേ സ്‌റ്റേഷന് സമീപം റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾ

വെബ് ഡെസ്ക്

Published on Sep 18, 2025, 02:00 AM | 1 min read

കാസർകോട്‌

വാഹനങ്ങൾ എവിടെ പാർക്ക്‌ ചെയ്യും? കാസർകോട്‌ റെയിൽവേ സ്‌റ്റേഷനിൽ വാഹനങ്ങളുമായി എത്തുന്നവരെ കുഴക്കുന്ന ചോദ്യമാണിത്‌. കഴുത്തറുപ്പൻ പണം നൽകിയാണെങ്കിലും സ്‌റ്റേഷനിലെ പാർക്കിങ് ഏരിയയിൽ വണ്ടി നിർത്തിയിടാമെന്ന്‌ കരുതിയാൽ പലപ്പോഴും ഇടമുണ്ടാവാറില്ല. സ്റ്റേഷനിൽ പുതുതായി ഒരുക്കിയ പാർക്കിങ് സൗകര്യം വാഹനപ്പെരുപ്പത്തെ ഉൾക്കൊള്ളാൻ പറ്റും വിധമുള്ളതല്ല. അതിനാൽ നൂറുകണക്കിന്‌ ഇരുചക്രവാഹനവും കാറും ഉൾപ്പെടെ സ്റ്റേഷൻ പരിസരത്ത് റോഡരികിലാണ്‌ നിർത്തിയിടുന്നത്‌. ഇരുഭാഗങ്ങളിലുമായി വാഹനം നിർത്തിയിടുന്നത്‌ പലപ്പോഴും ഗതാഗത കുരുക്കിന്‌ ഇടയാക്കുന്നു. ബസുകൾ നിർത്തി ആളെയിറക്കുന്നതിനും റോഡരികിലെ പാർക്കിങ് തടസമാവുന്നു. രാവിലെ ട്രെയിനിൽ യാത്രചെയ്യുന്ന ധാരാളം പേർ ഇരുചക്രവാഹനങ്ങളും കാറും സ്റ്റേഷൻ പരിസരത്ത് റോഡരികിൽ നിർത്തിയിടുന്നുണ്ട്‌. ഇവ മിക്കവാറും തിരികെയെടുക്കുന്നത്‌ രാത്രിയോടെയാണ്‌. ഗതാഗതം തടസപ്പെടുന്ന വിധം വാഹനം നിർത്തിയിട്ടുവെന്ന പേരിൽ നേരത്തെ പിഴ ചുമത്തിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിന്‌ വഴിവച്ചിരുന്നു. സ്റ്റേഷനിലെ പാർക്കിങ് മതിയാവാത്തതിനാലാണ്‌ പരിസരത്ത് വണ്ടി നിർത്തിയിടുന്നതിന്‌ കാരണമായി വാഹന ഉടമകൾ പറയുന്നത്‌. വാഹന പാർക്കിങ് നിരോധിച്ചതായി കാണിച്ച് ബോർഡുകളൊന്നും പരിസരത്ത്‌ സ്ഥാപിച്ചിട്ടുമില്ല. ഇ‍ൗ സാഹചര്യത്തിൽ അനധികൃത പാർക്കിങ്ങിന്റെ പേരിൽ പിഴ ചുമത്തുന്നത്‌ നീതിയല്ലെന്ന്‌ ഇവർ വാദിക്കുന്നു. ഇതോടെ പൊലീസ്‌ പരിശോധന അവസാനിപ്പിച്ച മട്ടാണ്‌. സ്റ്റേഷൻ പരിസരത്തെ ഓട്ടോ സ്റ്റാൻഡിലാവട്ടെ ഓട്ടോ നിർത്തിയിടാറില്ല. റെയിൽവേ സ്റ്റേഷനിലെ അമിത തുകക്കെതിരെ വാഹന ഉടമകൾ പരാതി നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home