ഭീതിയുടെ കടലിരമ്പം

കടലാക്രമണത്തിൽ  ഉദുമയിലെ ജന്മ കടപ്പുറത്ത്  തെങ്ങുകൾ കടപുഴകിയപ്പോൾ
വെബ് ഡെസ്ക്

Published on Jul 26, 2025, 03:00 AM | 1 min read

ഉദുമ

ജന്മ കടപ്പുറം, കൊവ്വൽ ബീച്ച് ഭാഗത്ത്‌ കടലാക്രമണം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ. നിരവധി തെങ്ങുകൾ കടപുഴകി. ഈ ഭാഗത്തുള്ള റോഡുകളും ഭാഗികമായി കടലെടുത്തു. നിരവധി വീടുകൾ അപകട ഭീഷണിയിലാണ്‌. ചാപ്പ കണ്ണൻ, കോരൻ, വെള്ളച്ചി എന്നിവരുടെ നിരവധി തെങ്ങുകളാണ്‌ വെള്ളിയാഴ്‌ച കടലെടുത്തത്‌. രണ്ടുറോഡുകൾ കടലെടുത്തതോടെ പ്രദേശത്തക്കുള്ള വാഹന ഗതാഗതവും നിലച്ചു. നിരവധി വീടുകൾ കടലാക്രമണ ഭീഷണിയിലാണ്‌. മുൻവർഷങ്ങളിലൊന്നും അനുഭവപ്പെടാത്ത കടലേറ്റമാണ് രണ്ടുവർഷമായി ഈ പ്രദേശത്തുണ്ടായതെന്ന്‌ നാട്ടുകാർ പറയുന്നു. നേരത്തെ നിർമിച്ച കരിങ്കൽഭിത്തിയും 80 ലക്ഷത്തിന്റെ ജിയോ ബാഗ് ഭിത്തിയും പൂർണമായും തകർന്നു. ടെട്രാപോഡ്‌ സംരക്ഷണ ഭിത്തി നിർമിക്കണമന്നാണ്‌ നാട്ടുകാരുടെ ആവശ്യം. വലിയപറമ്പിലും
നാശം തൃക്കരിപ്പൂർ കടലാക്രമണത്തിൽ വലിയപറമ്പിലും വ്യാപകനാശം. തെങ്ങുകളും കാറ്റാടി മരങ്ങളും കടലെടുത്തു. എകെജി മന്ദിരത്തിന് സമീപത്താണ് കൂടുതൽ നാശമുണ്ടായത്. തീര മൈത്രി പദ്ധതിയിൽ കടൽക്ഷോഭം തടയുന്നതിനായി നട്ടുപിടിപ്പിച്ച നിരവധി കാറ്റാടി മരങ്ങളും തെങ്ങുകളും കടലെടുത്തു. വലിയപറമ്പ്‌ ദ്വീപിന്റെ തെക്കൻ മേഖലയിൽ ദിവസങ്ങളായി തുടരുന്ന കടൽക്ഷോഭത്തിൽ നിരവധി തെങ്ങുകൾ കടലെടുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home