പിള്ളേര് വേറെ ലെവലാ
മികവുയർത്തി ജില്ലാ ശാസ്ത്രമേളക്ക് തുടക്കം

ജില്ലാ സ്കൂൾ ശാസ്‌ത്രോത്സവം കക്കാട്ട് ഗവ. ഹയർസെക്കൻഡറിയിൽ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Oct 25, 2025, 02:00 AM | 1 min read
നീലേശ്വരം
കക്കാട്ട് ഗവ.ഹയര്‍സെക്കൻഡറി സ്കൂളിലെ ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ ആദ്യദിനം 662 പോയിൻറുമായി കാസർകോട് സബ്ജില്ല മുന്നിൽ. 579 പോയിന്റുമായി ബേക്കലാണ് രണ്ടാമത്. ഹൊസ്ദുർഗ് (543)മൂന്നാമതും ചിറ്റാരിക്കാൽ(520) നാലാം സ്ഥാനത്തുമുണ്ട്. ചെറുവത്തൂർ (513), കുമ്പള (481), മഞ്ചേശ്വരം (374) എന്നിവയാണ് മറ്റുസ്ഥാനങ്ങളിൽ. സ്കൂൾതലത്തിൽ 165 പോയിന്റുമായി ജിഎച്ച്‌എസ്‌എസ് പാക്കം ഒന്നാമതും 150 പോയിന്റോടെ സ്വാമിജീസ് എടനീർ രണ്ടാംസ്ഥാനത്തുമുണ്ട്. ചെമ്മനാട് ജമാഅത്ത് എച്ച്‌എസ്‌എസ് (133) മൂന്നാമതും ജിഎച്ച്എസ്എസ് കമ്പല്ലൂർ (127) നാലാമതുമാണ്.മേള ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശന്‍ അധ്യക്ഷനായി. ലോഗോ രൂപ കല്‍പ്പന ചെയ്ത ഹരീഷ് കോളംകുളത്തിന് ഡിഇഒ രോഹിന്‍രാജ് ഉപഹാരം നല്‍കി. പ്രധാനാധ്യാപകൻ കെ എം ഈശ്വരന്‍, കെ പ്രഭാകരന്‍, പിടിഎ പ്രസിഡന്റ് പി വി രാമകൃഷ്ണന്‍,ഡിഡിഇ പി സവിത, പ്രിന്‍സിപ്പൽ ആര്‍ ഷീല, ടി വി ലതീഷ്, എം കെ പ്രസാദ്, കെ ശാലിനി എന്നിവർസംസാരിച്ചു. ശനിയാഴ്ച ഐടി, പ്രവൃത്തി പരിചയമേളയാണ്.









0 comments