കുടുംബശ്രീ വഴി
നല്ലോണം പൂത്തോണം

നട്ടുവളർത്തിയ നാട്ടുചന്തം.... അത്തം മുതൽ തിരുവോണംവരെയുള്ള നാളുകളിൽ പൂക്കളമൊരുക്കാൻ ചെണ്ടുമല്ലിക്കായി 
ഇതരസംസ്ഥാനത്തുനിന്നുള്ള പൂക്കൾക്ക് പകരം കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന ചെണ്ടുമല്ലി നിറയുകയാണെങ്ങും. കോടോം ബേളൂരിലെ ആനക്കല്ല് 
നവജ്വാല, ചൈതന്യ, കാരുണ്യ കുടുംബശ്രീകളുടെ ചെണ്ടുമല്ലി പാടത്തുനിന്നുള്ള ദൃശ്യം.                                                    ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ

avatar
സ്വന്തം ലേഖകൻ

Published on Aug 25, 2025, 02:30 AM | 1 min read

നീലേശ്വരം

ഓണത്തിന്‌ ‘ശ്രീ’യായി വീട്ടുമുറ്റത്ത്‌ പൂക്കളം തീർക്കാൻ പൂവൊരുക്കി ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ. ഓണപ്പൂക്കളമൊരുക്കാൻ മറുനാടൻ പൂക്കളെ ആശ്രയിച്ചിരുന്നവർക്ക് മണ്ണിന്റെ മണമുള്ള പൂക്കളമൊരുക്കാൻ പൂ പാടങ്ങൾ വിരിഞ്ഞുനിൽക്കുകയാണ്. കുടുംബശ്രീ നേതൃത്വത്തിൽ ജില്ലയിൽ 110 ഏക്കറിലാണ്‌ ചെണ്ടുമല്ലി കൃഷിയൊരുക്കിയത്‌. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം 40 ഹെക്ടറിലും കൃഷിയുണ്ട്. മികച്ച വിപണി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ പ്രവർത്തകർ. കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ 263 കുടുംബശ്രീ യൂണിറ്റുകളിലാണ്‌ കൃഷിയിറക്കിയത്‌. ഒരേക്കറിന്‌ 10,000 രൂപ ധനസഹായം കുടുംബശ്രീ നൽകുന്നുണ്ട്. മടിക്കൈ പഞ്ചായത്തിൽ അഞ്ചേക്കറിലാണ്‌ കൃഷി. കിനാനൂർ കരിന്തളം പഞ്ചായത്തിലും അഞ്ചേക്കറിൽ. ചെങ്കള സിഡിഎസുകൾക്ക് കീഴിലാണ് കൂടുതൽ കൃഷി. മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള തൈകൾ കൃഷിക്കായി ഉപയോഗിച്ചിരുന്നു. ജൂൺ ആദ്യവാരത്തിൽ ചെടികളുടെ നടീൽ തുടങ്ങിയെങ്കിലും കനത്തമഴയിൽ ചെടികൾ നശിച്ചുപോയവരുമുണ്ട്. ഓപ്പൺ പ്രിസിഷൻ ഫാമിങ്‌ രീതിയിലാണ് കൃഷിയൊരുക്കിയത്. കുടുംബശ്രീ ഓണച്ചചന്തകൾ വഴി പൂക്കൾ വിപണിയിലെത്തിക്കാനാണ് ശ്രമം. വാട്ടർമല്ലിയും കൃഷി ചെയ്യുന്നുണ്ട്.

deshabhimani section

Related News

View More
0 comments
Sort by

Home