ദേശീയപാതയിലെ സുരക്ഷ: 
കരാറുകാർ റിപ്പോർട്ട്‌ നൽകിയില്ല

ദേശീയപാതയിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിനു സമീപം കാർ തലകീഴിയി മറിഞ്ഞപ്പോൾ.  അമിതവേഗത്തിലെത്തിയ കാറിന്റെ ആക്സിൽ ഒടിഞ്ഞാണ് അപകടം. മൂന്നുതവണ കാർ തലകീഴായി മറിഞ്ഞു. ഉപ്പള സ്വദേശികളായ കുടുംബമാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ നാലുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെബ് ഡെസ്ക്

Published on May 28, 2025, 03:00 AM | 1 min read

കാസർകോട്‌

ദേശീയപാതയിൽ മണ്ണിടിച്ചൽ, വെള്ളക്കെട്ട്‌ ഭീഷണി തടയാൻ സ്വീകരിച്ച നടപടിക്രമം സംബന്ധിച്ച്‌ കരാറുകാറായ മേഘ കൺസ്‌ട്രക്‌ഷൻസ്‌ ചൊവ്വാഴ്‌ച റിപ്പോർട്ട്‌ സമർപ്പിച്ചില്ല. അപകടഭീതി തുടരുന്ന മട്ടലായിക്കുന്ന്‌, വീരമലക്കുന്ന്‌ പ്രദേശങ്ങൾ ഉൾപ്പെടുന്ന മൂന്നാം റീച്ചിന്റെ റിപ്പോർട്ടാണ്‌ സമർപ്പിക്കാൻ ബാക്കിയുള്ളത്‌. രണ്ടാം റീച്ചിന്റെ റിപ്പോർട്ട്‌ കലക്ടർക്ക്‌ കൈമാറി. ചൊവ്വാഴ്‌ച രാവിലെ പത്തിനകം റിപ്പോർട്ട്‌ നൽകാനാണ്‌ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രൻ പങ്കെടുത്ത്‌ ചേർന്ന യോഗം നിർദ്ദേശിച്ചത്‌. മൂന്നാം റീച്ചിന്റെ റിപ്പോർട്ട്‌ സമർപ്പിക്കാത്ത സാഹചര്യത്തിൽ മേഘയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത്‌ ഉൾപ്പെടെയുള്ള നടപടി വന്നേക്കും. മൂന്നാം റീച്ചിന്റെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന്‌ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. തുടർനടപടികൾക്ക്‌ ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെ ചുമതലപ്പെടുത്തിയതായും കലക്ടർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home