വിടപറഞ്ഞത് മഹിളാ പ്രസ്ഥാനത്തിന്റെ അമരക്കാരി

കാഞ്ഞങ്ങാട്
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലയിലെ മുതിർന്ന നേതാവ് അജാനൂർ മഡിയനിലെ പി മാണിക്കുഞ്ഞിക്ക് നാടിന്റെ യാത്രാമൊഴി. മഹിളാ, കർഷതൊഴിലാളി പ്രസ്ഥാനത്തിന്റെയും സിപിഐഎമ്മിന്റെയും പോരാട്ടമുഖങ്ങളിൽ ഒരുകാലത്ത് സജീവസാന്നിധ്യമായിരുന്നു ഇവർ. കേരള മഹിളാ ഫെഡറേഷന്റെ കാസർകോട് താലൂക്ക് സെക്രട്ടറിയായിരുന്നു. 1981 ൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകരിച്ചപ്പോൾ അവിഭക്ത കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി. മഹിളാ നേതാക്കളായ വി വി സരോജിനി, പി ദേവൂട്ടി, ടി ദേവി, വി പി ജാനകി തുടങ്ങിയവർക്കൊപ്പം മഹിളാ പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചു. 1984ൽ കാസർകോട് ജില്ലാ രൂപീകരിച്ചപ്പോൾ ആദ്യ ജില്ല കമ്മിറ്റിയിൽ അംഗമായി. തിങ്കളാഴ്‌ച രാവിലെ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നേതാക്കളും പ്രവർത്തകരുമുൾപ്പെടെ നൂറുക്കണക്കിനാളുകൾ അന്ത്യാഞ്‌ജലി അർപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ, ജില്ലാ സെക്രട്ടറി എം രാജഗോപാലൻഎംഎൽഎ, മുതിർന്ന നേതാവ് പി കരുണാകരൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പി സതീഷ്‌ചന്ദ്രൻ, സി എച്ച് കുഞ്ഞന്പു എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി കുഞ്ഞിരാമൻ, എം സുമതി, സാബു അബ്രഹാം, ജില്ലാകമ്മിറ്റിയംഗങ്ങളായ വി കെ രാജൻ, സി എച്ച് സുബൈദ, പി കെ നിഷാന്ത്, കെ മണികണ്‌ഠൻ, എരിയാ സെക്രട്ടറി കെ രാജ്‌മോഹൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, കേരള പൂരക്കളി അക്കാദമി ചെയർമാൻ കെ കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ തുടങ്ങിയവർ അന്ത്യാഞ്‌ജലി അർപ്പിച്ചു. വേർപാടിൽ സർവകക്ഷിയോഗം അനുശോചിച്ചു. വി തുളസി അധ്യക്ഷയായി. അഡ്വ. പി അപ്പുക്കുട്ടൻ, ടി കോരൻ, വി കമ്മാരൻ, എം പൊക്ലൻ, മൂലക്കണ്ടം പ്രഭാകരൻ, പി കെ നിഷാന്ത്, എ ദാമോദരൻ, ജ്യോതിബാസു, പി ശ്രീനിവാസൻ, ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.









0 comments