ദേശാഭിമാനി പ്രചാരണത്തിന് ആവേശത്തുടക്കം

കാഞ്ഞങ്ങാട് പ്രബുദ്ധകേരളത്തിന്റെ ശബ്‌ദമായ ദേശാഭിമാനി പത്രത്തിന്റെ പ്രചാരണം വിപുലമാക്കാൻ ജില്ലയിൽ ഊർജിത പ്രവർത്തനം തുടങ്ങി. സിപിഐ എം ഘടകങ്ങളും തൊഴിലാളി,- ബഹുജന സംഘടനകളും ചേർന്നാണ് പത്രപ്രചാരണം സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്‌ച അഴീക്കോടൻ ദിനാചരണ പരിപാടികൾക്കുശേഷം സിപിഐ എം നേതാക്കളും പ്രവർത്തകരും വർഗബഹുജന സംഘടനാ പ്രവർത്തകരുമെല്ലാം വീടുകളിൽകയറി പ്രചാരണം നടത്തുന്നു. പത്രത്തിന്റെ വാർഷിക വരിസംഖ്യ പുതുക്കിയും പുതിയ വരിക്കാരെ ചേർത്തും പത്രം കൂടുതൽ ജനകീയമാക്കുകയാണ്. സിപിഐ എം ജില്ലാ, ഏരിയ, ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബ്രാഞ്ചുകളിലും തൊഴിലിടങ്ങളിലും കടകന്പോളങ്ങളിലും ദേശാഭിമാനി ക്യാന്പയിൻ സജീവമായി. സർവീസ്, സാംസ്‌കാരിക മേലഖകളിലും പ്രചാരണം തുടങ്ങി. തൊഴിലാളി സംഘടനകളും ക്യാന്പയിനിൽ സജീവമാണ്. കാഞ്ഞങ്ങാട് രാവണീശ്വരം മാക്കിയില്‍ ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ വരിസംഖ്യ ഏറ്റുവാങ്ങി ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി കെ രാജ്മോഹന്‍, കെ സബീഷ്, ഒ മോഹനന്‍, കെ ശശി, എം സുനിത, എം ബാലകൃഷ്ണന്‍, ദാമോദരന്‍ തണ്ണോട്ട് എന്നിവര്‍ നേതൃത്വം നൽകി. പനത്തടി പൂടംകല്ലിൽ ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ വരിസംഖ്യ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ജോഷി ജോർജ്, കെ ആർ ശശിന്ദ്രൻ എന്നിവർ സംസാരിച്ചു. ഉദുമ അംബിക നഗറിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്തു. പി വി രാജേന്ദ്രൻ അധ്യക്ഷനായി. കെ ആർ രമേശ് കുമാർ, എം കെ നാരായണൻ എന്നിവർ സംസാരിച്ചു. ചെറുവത്തൂരിൽ ചെറുവത്തൂർ ടൗണിൽ നടന്ന ക്യാന്പയിന് ഏരിയാ സെക്രട്ടറി കെ ബാലകൃഷ്‌ണൻ, കെ രാജു, പി പത്മിനി, പി വി രാഘവൻ, എ വി ദാമോദരൻ, രജനി, ശോഭ, ഗേണേശൻ എന്നിവർ നേതൃത്വം നൽകി.









0 comments