കടലാക്രമണം: തീരദേശ സംരക്ഷണ സമിതി കലക്ടറേറ്റ് മാർച്ച് നടത്തി

ഉദുമ തീരദേശ സംരക്ഷണ സമിതി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ഉദുമ
രൂക്ഷമായ കടലാക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉദുമ തീരദേശ സംരക്ഷണ സമിതി നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. കാപ്പിൽ, കൊപ്പൽ, കൊവ്വൽ, ജന്മ തുടങ്ങി ജനസാന്ദ്രതയേറിയ തീര പ്രദേശങ്ങൾ വ്യാപകമായി കടലെടുത്തു. പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ധർണ. സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ അശോകൻ സിലോൺ അധ്യക്ഷനായി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ വിജയൻ, ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പ ശ്രീധരൻ, പി കെ ജലീൽ, ശകുന്തള ഭാസ്കരൻ, ചന്ദ്രൻ നാലാം വാതുക്കൽ, പി വി രാജേന്ദ്രൻ, കെ സന്തോഷ് കുമാർ, കെ വി ഭക്തവത്സലൻ, കെ വി ശ്രീധരൻ വയലിൽ, കെ വി അപ്പു, ബി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. രമേശൻ കൊപ്പൽ സ്വാഗതവും വാമനൻ കൊപ്പൽ നന്ദിയു പറഞ്ഞു. 12 വര്‍ഷത്തിനിടെ ഇവിടെ രണ്ടര കിലോമീറ്ററോളം തീരത്ത് 500 മീറ്ററോളം വിസ്തൃതിയില്‍ തീരം കടലെടുത്തു. നൂറുകണക്കിന് കായ്ഫലമുള്ള തെങ്ങുകള്‍ കടലില്‍ വീണു. ഈ വര്‍ഷം മാത്രം 10 മീറ്ററോളം കടല്‍ കരയിലേക്ക് കയറി. നിരവധി വീടുകൾ അപകട ഭീഷണിയിലാണ്. ഇവിടെ ടെട്രപോഡ് സംരക്ഷണ ഭിത്തി നിർമിക്കണമന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments