Deshabhimani

സാക്ഷരതാ സർട്ടിഫിക്കറ്റ് 
വിതരണം തുടങ്ങി

എഴുപത്തഞ്ചുകാരിയായ  കുമ്പയമ്മക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
പി ബേബി ബാലകൃഷ്ണൻ  സാക്ഷരതാ സർട്ടിഫിക്കറ്റ് നൽകുന്നു
വെബ് ഡെസ്ക്

Published on May 18, 2025, 03:00 AM | 1 min read

കാസർകോട്‌

ദേശീയ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സാക്ഷരതാ പരീക്ഷയെഴുതി വിജയിച്ച 5003 പഠിതാക്കളുടെ സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി എഴുുപത്തഞ്ചുകാരിയായ മുളിയാർ പഞ്ചായത്തിലെ കുമ്പയമ്മക്ക് നൽകി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ എസ് എൻ സരിത അധ്യക്ഷയായി. ഡിഡിപി ഹരിദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ശ്യാമ ലക്ഷ്മി, ജില്ലാ കോഡിനേറ്റർ കെ എൻ ബാബു, കെ വിവിജയൻ, സുമ കണ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home