ചന്ദ്രഗിരിയിലെ ഫ്രൂട്ട് സലാഡ് വേറെ ലെവലാണ്

ചന്ദ്രഗിരി ഗവ. എൽപി സ്കൂളിലെ കുട്ടികൾ ഫ്രൂട്ട് സലാഡ് തയ്യാറാക്കാനുള്ള ഒരുക്കത്തിൽ
ഉദുമ
ചന്ദ്രഗിരി ഗവ. എൽപി സ്കൂളിലെ കുട്ട്യാളും ടീച്ചറും വേറെ ലെവലാണ്. രണ്ടാം ക്ലാസുകാരും അവരുടെ ടീച്ചറും ചേർന്ന് ഉണ്ടാക്കിയ ഫ്രൂട്ട് സലാഡും വേറെ ലെവലാണ്. ആപ്പിളും കെെതച്ചക്കയും ഉറുമാമ്പഴവും മധുരമുന്തിരിയും ഉൾപ്പെടെയുള്ള അനേകം പഴങ്ങളുടെ മധുരത്തിനൊപ്പം പങ്കുവയ്ക്കുന്നതിന്റെ തേൻമധുരവും ചേർന്നു. കൂട്ടായ്മ, പന്തിഭോജനം, ശുചിത്വം, ആരോഗ്യം, പാചകം തുടങ്ങിയവയുടെ അനുഭവപഠനത്തിനാണ് ഫ്രൂട്ട് സലാഡ് തയ്യാറാക്കിയത്. ടീച്ചറുടെ സഹായത്തോടെ കുട്ടികൾ പഴങ്ങൾ തിരിച്ചറിയുകയും അവയുടെ പോഷക ഗുണങ്ങൾ പരിചയിക്കുകയുമുണ്ടായി. 160 കുട്ടികളുള്ള സ്കൂളില മുഴുവൻ പേരും സാലഡ് പങ്കിട്ടു. ഉപ്പുമാവിൽനിന്നു തുടങ്ങി ബിരിയാണിയിലെത്തി നിൽക്കുകയാണ് സ്കൂളിലെ ഉച്ചഭക്ഷണമെനു. വിഭവ സമൃദ്ധമാണ് കുട്ടികളുടെ ഉച്ചഭക്ഷണം. ദിവസവും സാദാ ചോറും കറിയും എന്ന രീതി മാറിയതിന് അതിനുപിന്നാലെ ഫ്രൂഡ് സലാഡ് കൂടിയായതോടെ കുട്ടികളുടെ സന്തോഷം വേറെ ലെവലായി.









0 comments