അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുക

ചെറുവത്തൂർ
സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ജൂലൈ 9ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. പണിമുടക്ക് വിജയിപ്പിക്കാൻ വ്യാപാര വാണിജ്യ രംഗത്ത് ജോലിചെയ്യുന്ന മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും ആഹ്വാനം ചെയ്തു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ വി ജനാർദനൻ ഉദ്ഘാടനം ചെയ്തു. എം രാഘവൻ അധ്യക്ഷനായി. യൂണിയൻ ജില്ലാസെക്രട്ടറി കെ രവീന്ദ്രൻ, കെ ബിനേഷ്, ഇ കൃഷ്ണൻ, പി എം വിജയൻ, മധു കുളങ്ങര എന്നിവർ സംസാരിച്ചു. കെ എൻ രതീഷ് സ്വാഗതം പറഞ്ഞു.









0 comments