പാലിയേറ്റീവ് കെയർ സെന്റർ കെട്ടിടം തുറന്നു

മടിക്കൈ
സാന്ത്വന പരിചരണ രംഗത്ത് മികവാർന്ന പ്രവർത്തനം നടത്തുന്ന മടിക്കൈ പഞ്ചായത്ത് പാലിയേറ്റീവ് കെയർ സെന്ററിന്റെ പുതിയ കെട്ടിടം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഇ ചന്ദ്രശേഖരൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി ബേബി, പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷരായ എം അബ്ദുൾ റഹ്‌മാൻ, രമ പദ്‌മനാഭൻ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ സി പ്രഭാകരൻ, എം രാജൻ തുടങ്ങിയവർ പങ്കെടുത്തു.









0 comments