പി രഘുനാഥ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്

കാസർകോട്
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി പി രഘുനാഥിനെ തെരഞ്ഞെടുത്തു. 2025– 30 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പാണ് കലക്ടറേറ്റ് ഹാളിൽ നടന്നത്. സഹകരണ വകുപ്പ് അസി. രജിസ്ട്രാർ ടി മനോജ് കുമാറായിരുന്നു വരണാധികാരി. വൈസ് പ്രസിഡന്റായി പളളം നാരായണനെയും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധിയായി പി പി അശോകനെയും തെരഞ്ഞെടുത്തു. രണ്ട് എംഎൽഎമാർ ഉൾപ്പെടെ സംസ്ഥാന സർക്കാർ നിർദ്ദേശിച്ച മൂന്നുപേരും 11 എക്‌സ് ഒഫീഷ്യോ അംഗങ്ങളും 39 കായികസംഘടനാ പ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടവരുമായിരുന്നു വോട്ടർമാർ. രാജപുരം സെന്റ് പയസ് ടെൻത് കോളേജ് കായികവിഭാഗം മേധാവിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രഘുനാഥ്. കണ്ണൂർ സർവകലാശാലാ അക്കാദമിക് കൗൺസിലംഗം, കായികവിഭാഗം ഉപദേശസമിതിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. വെയിറ്റ് ലിഫ്റ്റിങ്, പവർ ലിഫ്റ്റിങ്, ഗുസ്തി ഇനങ്ങളിൽ കലിക്കറ്റ് സർവകലാശാലാ ചാമ്പ്യനായിരുന്നു. ജില്ലാ ബാസ്കറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റും സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവുമാണ്. എസ് സിഇആർടി കായിക പാഠപുസ്ത കമ്മിറ്റി അംഗവുമായിരുന്നു. പഠനകാലത്ത് കാസർകോട് ഗവ. കോളേജ് യൂണിയൻ ചെയർമാനായിരുന്നു. അട്ടക്കണ്ടം സ്വദേശിയാണ്. സംസ്ഥാന വെയ്‌റ്റ് ലിഫ്‌റ്റിങ് അസോസിയേഷൻ എക്‌സിക്യൂട്ടീവംഗമാണ് വൈസ് പ്രസിഡന്റ് പള്ളം നാരായണൻ. സംസ്ഥാന ബേസ് ബോൾ അസോസിയേഷൻ പ്രതിനിധിയാണ് പി പി അശോകൻ. ചന്തേര സ്വദേശി.









0 comments