അസ്സലാണ് നിവേദ്യയുടെ അധ്യാപക ചിത്രങ്ങൾ

ചെറുവത്തൂർ
പ്രിയപ്പെട്ട വിദ്യാർഥിയുടെ സ്‌നേഹ സമ്മാനം സന്തോഷത്തോടെ ഏറ്റുവാങ്ങി അധ്യാപകർ. പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽനിന്നും എസ്‌എസ്‌എസൽസി പൂർത്തിയാക്കിയ പി നിവേദ്യാ അജേഷാണ് തന്നെ പഠിപ്പിച്ച സ്‌കൂളിലെ 24 അധ്യാപകർക്ക് അവരുടെ ചിത്രങ്ങൾ വരച്ച് സമ്മാനമായി നൽകിയത്. സ്‌കൂൾ പ്രവേശനോത്സവ ദിവസം സ്‌കൂളിലെത്തിയാണ് ചിത്രങ്ങൾ കൈമാറിയത്. എട്ടാം ക്ലാസ് മുതൽ പഠിപ്പിച്ച അധ്യാപകർക്ക് സമ്മാനം നൽകണമെന്ന തീരുമാനത്തിന്റെ ഭാഗമായണ് പെൻസിൽ കൊണ്ട് ഓരോരുത്തരുടെയും ചിത്രങ്ങൾ വരച്ചത്. ചിത്രങ്ങൾ ഏറ്റുവാങ്ങിയ അധ്യാപകർ പ്രിയ വിദ്യാർഥിയെ അഭിനന്ദിച്ചു. മനസ്സിൽ തെളിയുന്ന ചിത്രങ്ങളുടെ ഭാവങ്ങളാണ് തന്റെ ചിത്രങ്ങളിലൂടെ നിവേദ്യ പ്രതിഫലിപ്പിക്കുന്നത്. മാർക്കർ, പെൻസിൽ, പെൻ, സ്കെച്ച് പെൻ എന്നിങ്ങനെ ഏതു കിട്ടിയാലും വര തുടങ്ങും. ചിലത് കണ്ടുവരയ്ക്കുംള മറ്റ് ചിലത് മനസ്സിൽ നിന്നും വരയ്ക്കുന്നതാണ് രീതിയെന്ന് നിവേദ്യ പറഞ്ഞു.








0 comments