കാഞ്ഞങ്ങാട്ടേക്ക്‌ വരൂ; ലോക സിനിമകൾ കാണാം

കാഞ്ഞങ്ങാട് ആർട്‌ ഫോറവും ബ്ലോക്ക് പഞ്ചായത്തും ചേർന്ന്‌ സംഘടിപ്പിക്കുന്ന  അന്താരാഷ്ട്ര ചലച്ചിത്രോത്സവം 
സംവിധായകൻ സെന്നാ ഹെഗ്‌ഡെ ഉദ്‌ഘാടനം ചെയ്യുന്നു​

കാഞ്ഞങ്ങാട് ആർട്‌ ഫോറവും ബ്ലോക്ക് പഞ്ചായത്തും ചേർന്ന്‌ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം 
സംവിധായകൻ സെന്നാ ഹെഗ്‌ഡെ ഉദ്‌ഘാടനം ചെയ്യുന്നു​

വെബ് ഡെസ്ക്

Published on Oct 26, 2025, 02:00 AM | 1 min read

കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് ആർട്‌ ഫോറവും ബ്ലോക്ക് പഞ്ചായത്തും ചേർന്ന്‌ സംഘടിപ്പിക്കുന്ന രണ്ടാമത് കാഞ്ഞങ്ങാട് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‌ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തിരിതെളിഞ്ഞു. സംവിധായകൻ സെന്നാ ഹെഗ്‌ഡെ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ വിജയൻ അധ്യക്ഷനായി. പി പ്രേമചന്ദ്രൻ ആമുഖഭാഷണം നടത്തി. അരവിന്ദൻ മാണിക്കോത്ത്, അഡ്വ. സി ഷുക്കൂർ, ടി വി രാജേന്ദ്രൻ, ബി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി വർക്കിങ് ചെയർമാൻ ബി സുരേഷ് മോഹനൻ സ്വാഗതവും ജനറൽ കൺവീനർ സി പി ശുഭ നന്ദിയും പറഞ്ഞു. ശനിയാഴ്‌ച എഡ്വർഡ്‌ ബേർഗന്റെ കോൺക്ലേവ് (ഇംഗ്ലീഷ് ), മറിയം തൊസേനിയുടെ ആദം(അറബിക്), കിംകി ഡുകിന്റെ ദ നെറ്റ് (കൊറിയൻ), ജയൻ മാങ്ങാടിന്റെ കഥ വര (മലയാളം), മരിയം മൊദത്തിന്റെ മൈ ഫേവറിറ്റ് കേക്ക് (പേർഷ്യൻ) എന്നീ സിനിമകൾ പ്രദർശിപ്പിച്ചു. പ്രവേശനം സൗജന്യമാണ്. ​ഇന്നത്തെ സിനിമകൾ രാവിലെ 10 ന് ദ ടീച്ചർ (അറബിക്), 12.15 ന് ദ പ്രസന്റ്‌ (ഇംഗ്ലീഷ്), 1.45 ന് നൊ അദർലാൻഡ്‌ (അറബിക്), പകൽ 3.30ന് പച്ചത്തെയ്യം (മലയാളം), 6.30ന് ദ വയലിൻ പ്ലെയർ (ഹിന്ദി), ഫുട്ട് വെയർ (മലയാളം).



deshabhimani section

Related News

View More
0 comments
Sort by

Home