സ്കൂൾ വാഹനങ്ങളുടെ 
പരിശോധന തുടങ്ങി

കാഞ്ഞങ്ങാട് സബ് ആർടി ഓഫീസിന്റെ കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചപ്പോൾ
വെബ് ഡെസ്ക്

Published on May 25, 2025, 03:00 AM | 1 min read

കാഞ്ഞങ്ങാട്‌

അധ്യയന വർഷാരംഭത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് സബ് ആർടി ഓഫീസിന്റെ കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു. ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിശോധന ആർടിഒ ജി എസ് സജി പ്രസാദ് ഉദ്ഘാടനം ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം വിജയൻ, കെ വി ജയൻ, എഎംവിഐമാരായ വി ജെ സാജു, കെ വി പ്രവീൺ കുമാർ, ടി ഗിജേഷ്, ഡ്രൈവർ കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. പരിശോധനയ്‌ക്ക്‌ ഹാജരായ 70 വാഹനങ്ങളിൽ ടയർ തേയ്മാനം സംഭവിച്ചതും സ്റ്റിയറിങ് തകരാറിലുള്ളതും സീറ്റുകൾ ശരിയായ രീതിയിൽ ഇല്ലാത്തതും സ്പീഡ് ഗവർണർ പ്രവർത്തിക്കാത്തതും ലൈറ്റുകൾ, വൈപ്പർ തുടങ്ങിയവ പ്രവർത്തിക്കാത്തതുമായ 16 വാഹനങ്ങൾ തിരിച്ചയച്ചു. അവ ശരിയാക്കി വരും ദിവസങ്ങളിൽ നടക്കുന്ന പരിശോധനയിൽ ഹാജരാക്കണമെന്ന് എംവിഐ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home