പ്രതീക്ഷയുടെ കുതിപ്പിന്റെ പാക്കേജ്

കാസർകോട്
ജില്ലയുടെ വികസനം ലക്ഷ്യമാക്കിയുള്ള കാസർകോട് വികസന പാക്കേജില്‍പ്പെടുത്തി 62.17 കോടിയുടെ പദ്ധതികൾക്ക് അനുമതിയായി. വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, കൃഷിയും ജലസേചനസൗകര്യവും മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ, പാലങ്ങളുടെയും, റോഡുകളുടെയും നിർമാണം, വിനോദസഞ്ചാര വികസനം തുടങ്ങിയ 41 പദ്ധതികൾക്കായാണ് കാസർകോട് വികസന പാക്കേജ് ജില്ലാകമ്മിറ്റി യോഗത്തിൽ 62.17 കോടി പദ്ധതികൾക്ക് അംഗീകാരം നൽകിയത്. വീരമലക്കുന്ന് ടൂറിസം പദ്ധതിക്കായി അഞ്ചുകോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകി. മധൂർ ബഡ്‌സ് സ്കൂൾ നിർമാണത്തിന് 248.86 ലക്ഷം രൂപയുടെ അനുമതി നൽകി. പള്ളിപ്പാറ ഐഎച്ച്‌ആർഡി കോളേജിലെ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തിക്കായി 5.27 ലക്ഷം രൂപയുടെ അനുമതി നൽകി. തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി കെട്ടിട നിർമാണ ഇൻവെസ്റ്റിഗേഷന് 5.30 ലക്ഷവും അനുവദിച്ചു. കാസർകോട് വികസന പാക്കേജിൽ 2025 – -26 സാമ്പത്തിക വർഷം 7.83 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയതുൾപ്പെടെ ആകെ 42 പദ്ധതികൾക്കായി ഈ സാമ്പത്തിക വർഷം കാസർകോട് വികസന പാക്കജിനായി ബജറ്റിൽ വകയിരുത്തിയ മുഴുവൻ തുകയ്‌ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. കൃഷിയും ജലസേചനവും നാലിലാംകണ്ടം, എടച്ചാക്കൈ ജലസേചന പദ്ധതി – 127.80 ലക്ഷം രൂപ, മുഴക്കോം നന്ദാവനം പാടശേഖരത്ത് കൽവർട്ട് – 30 ലക്ഷം, മടിക്കൈ പുതിയകണ്ടം വിസിബി ഇൻവെസ്റ്റിഗേഷൻ – 6.7 ലക്ഷം, ചാർത്തങ്കൽ വിസിബി പുനർനിർമാണം – 200 ലക്ഷം, കോടോം ബേളൂർ ആലത്തടി മുക്കൂട് പാലം പുനർനിർമാണം – 108.67 ലക്ഷം, സാലത്തടുക്ക- മയ്യളം വിസിബി പാലം – 250 ലക്ഷം, ചെമ്മനാട് കല്ലടത്തോട് വിസിബി പാലം –100 ലക്ഷം വിദ്യാഭ്യാസം ഉജാർ ഉളുവാർ ജിഎൽപിഎസ് – 199.55 ലക്ഷം, പരുത്തിക്കാമുറി ജിഎൽപിഎസ് – 5.1 ലക്ഷം, ചെറുവത്തൂർ ടി എച്ച്‌എസ് – 200 ലക്ഷം, പേരോൽ ജിഎൽപിഎസ് – 129 ലക്ഷം, പിലിക്കോട് ജിഎച്ച്‌എസ്എസ് – 200 ലക്ഷം, ബല്ലാ ഈസ്റ്റ് ജിഎച്ച്‌എസ്എസ് – 200 ലക്ഷം, ചെർക്കപ്പാറ ജിഎൽപിഎസ് – 155 ലക്ഷം, ചെർക്കള എച്ച്‌എസ്‌എസ് – 188 ലക്ഷം, കാസർകോട് ജിവിഎച്ച്‌എസ്എസ് ഗേൾസ് – 427.30 ലക്ഷം, വാമഞ്ചൂർ ജിഎൽപിഎസ് – 100 ലക്ഷം, ഹൊസെബെട്ട് ജിഎൽപിഎസ് –100 ലക്ഷം, കുഞ്ചത്തൂർ ജിഎൽപിഎസ് – 135 ലക്ഷം, കോയിപ്പാടി കടപ്പുറം ജിഎൽപിഎസ് – 125 ലക്ഷം, ഇടത്തോട് എസ്‌വിഎംജിയുപി – 129.68 ലക്ഷം, രാംനഗർ ജിഎച്ച്‌എസ്‌എസ് –125 ലക്ഷം. മിഷൻ അങ്കണവാടി പുത്തിഗെ ചെന്നിക്കൊടി സ്മാർട് അങ്കണവാടി– 39.63 ലക്ഷം, മീഞ്ച നവോദയ നഗർ – 38.45 ലക്ഷം, മഞ്ചേശ്വരം അമ്പിത്താടി– 40.40 ലക്ഷം, കുമ്പള ബംബ്രാണ– 33.59 ലക്ഷം, എൻമകജെ സായ – 37.06 ലക്ഷം, കാറഡുക്ക ഗാഡിഗുഡ്ഡെ – 36.74 ലക്ഷം, മധൂർ ഷിരിബാഗിലു – 41.76 ലക്ഷം, കാസർകോട് നെല്ലിക്കുന്ന് – 35.85 ലക്ഷം, മൊഗ്രാൽപുത്തൂർ പൈച്ചാൽ– 54.91 ലക്ഷം, പാണത്തൂർ – 47.68 ലക്ഷം, പാലാവയൽ – 42.695 ലക്ഷം.









0 comments