കെ സുരേന്ദ്രനെ അനുസ്‌മരിച്ചു

കാസർകോട്
സിപിഐ എം ആർഡി നഗർ ലോക്കൽകമ്മിറ്റി നേതൃത്വത്തിൽ കെ സുരേന്ദ്രൻ അനുസ്‌മരണം സംഘടിപ്പിച്ചു. പാറക്കട്ടയിൽ അനുസ്‌മരണ യോഗം ജില്ലാകമ്മിറ്റി അംഗം കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്‌തു. കെ എം മുഹമ്മദ് അധ്യക്ഷനായി. ഏരിയാസെക്രട്ടറി ടി എം എ കരീം, എം കെ രവീന്ദ്രൻ, എ രവീന്ദ്രൻ, കെ ജയചന്ദ്രൻ, എം അശോക് റൈ, കെ പി വിജയചന്ദ്രൻ, ടി വി ഗംഗാധരൻ എന്നിവർ സംസാരിച്ചു. ലോക്കൽസെക്രട്ടറി കെ ഭുജംഗഷെട്ടി സ്വാഗതവും ഉമേഷൻ നന്ദിയും പറഞ്ഞു.









0 comments