തൊഴിൽ നഷ്ടപ്പെടുന്ന ജീവനക്കാരുടെ പ്രശ്നം പരിഹരിക്കണം

മുന്നാട്
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സർവകലാശാലകളിൽ നടപ്പാക്കുന്ന നാല് വർഷ ബിരുദ പ്രോഗ്രാമിൽ തൊഴിൽ നഷ്ടപ്പെടുന്ന അധ്യാപക–അനധ്യാപക ജീവനക്കാരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് സെൽഫ് ഫിനാൻസിങ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ (എസ്എഫ്സിടിഎസ്എ) കണ്ണൂർ – -കാസർകോട് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. മുന്നാട് പീപ്പിൾസ് കോളേജിൽ കണ്ണൂർ സർവകലാശാലാ സിൻഡിക്കറ്റ് അംഗം എൻ സുകന്യ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ പി കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് എ വിജയൻ അധ്യക്ഷനായി. അംഗത്വ വിതരണം സംസ്ഥാന കമ്മിറ്റിയംഗം അരുൺ ഉദ്ഘാടനം ചെയ്തു. സി രാമചന്ദ്രൻ, ഇ പത്മാവതി, ഇ കെ രാജേഷ്, നന്ദനൻ, കെ വി സന്തോഷ് കുമാർ, പ്രീതി, ദിവാകരൻ, ഗണേശൻ, എം സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.








0 comments