ഭീഷണിയായി വഴിയരികിൽ 
കൂറ്റൻ ഇലവ് മരം

കാലിക്കടവ് റേഷൻകടയ്ക്ക് മുന്നിൽ റോഡിലേക്ക് ചാഞ്ഞ് വൈദ്യുതി ലൈനിന് 
മുകളിൽ നിൽക്കുന്ന മരം

കാലിക്കടവ് റേഷൻകടയ്ക്ക് മുന്നിൽ റോഡിലേക്ക് ചാഞ്ഞ് വൈദ്യുതി ലൈനിന് 
മുകളിൽ നിൽക്കുന്ന മരം

വെബ് ഡെസ്ക്

Published on Aug 25, 2025, 02:00 AM | 1 min read

ഭീമനടി

പൊട്ടി വീഴാൻ പാകത്തിലുള്ള കൂറ്റൻ ഇലവ് മരം ജീവന് ഭീഷണിയാകുന്നു. ഭീമനടി കുന്നുംകൈ റോഡിൽ വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിന് 400 മീറ്റർ അകലെ കാലിക്കടവ് റേഷൻ കടയ്ക്ക് മുന്നിലാണ് വൈദ്യുതി ലൈനിന് മുകളിലേക്ക് ചരിഞ്ഞ് മരം നിൽക്കുന്നത്. നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ യാത്രക്കാർക്ക് ഭീഷണിയാണ് മരം. കാലിക്കടവിലെ റേഷൻകട ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരും കാലിക്കടവ് മസ്ജിദ്, മുജാഹിദ് പള്ളി, മദ്രസ എന്നിവിടങ്ങളിൽ എത്തുന്നവരും വഴിയാത്രക്കാരും ഭയത്തിലാണ്. മരം വീണാൽ ട്രാൻസ്ഫറും, എച്ച്ടി ലൈൻ ഉൾപ്പെടെ റോഡിലേക്ക് പതിക്കും. മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത്, വൈദ്യുതി, റവന്യു, വനം വകുപ്പ്, പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. മരം മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം കലിക്കടവ് ബ്രാഞ്ച് സെക്രട്ടറി ബിനോയ്‌ ജേക്കബ് അധികൃതർക്ക് പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home