എൻ എൻ പിള്ള സ്മാരക നാടക മത്സരം- വംശം മികച്ച നാടകം

മാണിയാട്ട് കോറസ് കലാസമിതി സംഘടിപ്പിച്ച 12ാ -മത് എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ തിരുവനന്തപുരം അജന്തയുടെ വംശം മികച്ച നാടകമായി. തിരുവനന്തപുരം സൗപർണികയുടെ താഴ്വാരമാണ് രണ്ടാമത്തെ നാടകം. ജനപ്രിയ നാടകമായി തിരുവനന്തപുരം നവോദയയുടെ സുകുമാരി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി താഴ്‌വാരത്തിലെ റഷീദ് മുഹമ്മദിനെയും നടിയായി സുകുമാരിയിലെ കലാമണ്ഡലം സന്ധ്യയെയും തെരഞ്ഞെടുത്തു. സംവിധായകൻ: സുരേഷ് ദിവാകരൻ (വംശം), രചന: പ്രദീപ് കാവുന്തറ (സുകുമാരി ), ദീപ നിയന്ത്രണം: റിജി പാപ്പനംകോട് (വംശം), ഹാസ്യ നടൻ: നൂറനാട് പ്രദീപ് (അങ്ങാടിക്കുരുവികൾ), രണ്ടാമത്തെ നടൻ: അനിൽ ചെങ്ങന്നൂർ (വംശം), രണ്ടാമത്തെ നടി: ഗ്രീഷ്മ ഉദയൻ (താഴ്വാരം), രംഗപടം: വിജയൻ കടമ്പേരി (അങ്ങാടിക്കുരുവികൾ), സംഗീതം: (ഉദയകുമാർ അഞ്ചൽ). രജിത സന്തോഷ് (വംശം), ലിഷോയ് ഉണ്ണികൃഷ്ണൻ (നവജാത ശിശു വയസ്സ് 84), ബാബു തിരുവല്ല (അങ്ങാടിക്കുരുവികൾ ) എന്നിവർക്ക് അഭിനയത്തിനും രാജീവൻ മമ്മിളി (നവജാത ശിശു വയസ് 84)ക്ക് സംവിധാനത്തിനും പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. സുനിൽ മാള, രാജ് മോഹൻ നീലേശ്വരം, വെൺകുളം ജയകുമാർ എന്നിവരായിരുന്നു വിധികർത്താക്കൾ. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ജനറൽ കൺവീൻ ടി വി ബാലൻ, വർക്കിങ് ചെയർമാൻ ടി വി നന്ദകുമാർ, ഷിജോയ് മാണിയാട്ട്, സി നാരായണൻ, ഇ രാഘവൻ എന്നിവർ പങ്കെടുത്തു.






![ylno2;]yyH](https://images-prd.deshabhimani.com/kumily-1763917912868-eeec18a0-fce3-4fcc-935a-6ceb5ec5509c-360x209.webp)


0 comments