ചന്തവിളക്കാർക്ക് ആശ്വാസമാണ് പൊതുകിണറുകൾ

ആമ്പല്ലൂരിൽ നവീകരിക്കുന്ന പൊതു കിണറുകൾക്ക് സമീപം കൗൺസിലർ എം ബിനു
കഴക്കൂട്ടം
ചന്തവിള നിവാസികൾക്ക് ആശ്വാസമായി പൊതുകിണറുകൾ. ജലക്ഷാമം ഇല്ലാത്ത പ്രദേശമാക്കി മാറ്റിയ നഗരസഭയ്ക്കും കൗൺസിലറിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, ഇവിടെ എല്ലാവരും ഹാപ്പിയാണ്– ആമ്പല്ലൂർ സ്വദേശി നൗഷാദിന്റെ വാക്കുകൾ. വേനൽക്കാലത്ത് വെള്ളത്തിനായി കിലോമീറ്റർ പാത്രങ്ങളും കുടങ്ങളുമായി നടന്ന കാലം ഉണ്ടായിരുന്നു. കഴിഞ്ഞ 48 വർഷമായി എന്റെയും സമീപപ്രദേശത്തിലെ 80ൽഅധികം കുടുംബങ്ങളും ഈ കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. എല്ലാവർഷവും കോർപറേഷൻ കിണറുകൾ വൃത്തിയാക്കും. വാർഡിലെ മറ്റു പൊതുകിണറുകളും നവീകരിക്കും. ജലക്ഷാമം രൂക്ഷമായിരുന്ന ചന്തവിള വാർഡിൽ പരമ്പരാഗത ജലസ്രോതസ്സുകൾ വീണ്ടെടുക്കുകയും ചിറവിളാകം, പ്ലാവറക്കോട്, ആമ്പല്ലൂർ, മണ്ണെടുത്തകുഴി, ജ്യോതിപുരം ജിസി നഗർ എന്നീ 5 കിണറുകൾ 10 ലക്ഷം രൂപ ചെലവിൽ നവീകരിച്ചു. ജലത്തിനായി ആശ്രയിച്ചിരുന്ന പല കിണറുകളും കുളങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഇവ ഉപയോഗയോഗ്യമാക്കണമെന്ന ആവശ്യം നേരത്തെ മുതൽ ഉയർന്നതാണെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ല തുടർന്ന് കൗൺസിലർ എം ബിനുവിന്റെ നേതൃത്വത്തിൽ പദ്ധതി അവിഷ്കരിച്ചു. കോർപറേഷൻ ഫണ്ട് നൽകി. രാജഭരണകാലത്തും തുടർന്നും നാട്ടിലെ പ്രധാനപ്പെട്ട ജലസ്രോതസ്സുകൾ ആയിരുന്നു പൊതു കിണറുകൾ. ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ വിതരണം കാര്യക്ഷമമായതോടെയാണ് പലരും പൊതുകിണറുകൾ മറന്നത് ചിലതൊക്കെ റോഡ് വികസനത്തിന്റെ ഭാഗമായി നികത്തപ്പെട്ടു. ശേഷിക്കുന്നത് മാലിന്യനിക്ഷേപകേന്ദ്രമായി മാറി. ഇത്തരം കിണറുകളിൽ മാലിന്യം കെട്ടിക്കിടന്ന് ജീർണിക്കുന്നതിലൂടെ സമീപത്തുള്ള കിണറുകുളം കുളങ്ങളും മലിനമാകുന്നുണ്ട്. കിണറുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് രാത്രി കാലങ്ങളിൽ കൊണ്ടുവന്നിടുന്നത്. അകലെ നിന്നുള്ളവരും ഇവിടെ മാലിന്യം കൊണ്ടിടുന്നത് പതിവായിരുന്നുവെന്ന് കൗൺസിലർ എം ബിനു പറയുന്നു.








0 comments