ഓൾ ഇന്ത്യ ഹാൻഡ്‌ലൂംസ് ആൻഡ് ഹാൻഡിക്രാഫ്റ്റ്
പ്രദർശന വിപണന മേളയ്ക്ക് തുടക്കം

ഓൾ ഇന്ത്യ ഹാൻഡ്‌ലൂംസ് ആൻഡ് ഹാൻഡിക്രാഫ്റ്റ്സ് മേളയിൽനിന്ന്
തിരുവനന്തപുരം
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കരകൗശല വിദഗ്ധരും കൈത്തറി നെയ്‌ത്തുകാരും ഒത്തുകൂടുന്ന ഓൾ ഇന്ത്യ ഹാൻഡ്‌ലൂംസ് ആൻഡ് ഹാൻഡിക്രാഫ്റ്റ്സ് സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേളയക്ക് തുടക്കമായി. ആറ്റുകാൽ ഷോപ്പിങ് കോംപ്ലക്സിലെ 73–ാം ഷോപ്പിലാണ് എക്‌സിബിഷൻ ഒരുക്കിയിരിക്കുന്നത്. കൈത്തറി, കരകൗശല വസ്തുക്കൾ, ഓൾ സ്റ്റേറ്റ് ഗോലു പാവകൾ തുടങ്ങി നൂറുകണക്കിന് ഉൽപ്പന്നങ്ങൾ ഒരൊറ്റ വേദിയിൽ ലഭ്യമാകും. ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ ഗ്രാമീണ നെയ്‌ത്തുകാർ അവതരിപ്പിക്കുന്ന കോട്ടൺ, സിൽക്ക് കൈത്തറി സാരികൾ, ഒറീസ ടൈ ആൻഡ് ഡൈ ഡ്രസ് മെറ്റീരിയലുകൾ, പശ്ചിമ ബംഗാൾ സാരികൾ എന്നിവമുതൽ രാജസ്ഥാനിലെ പോച്ചമ്പള്ളി, ഖാദി ഷർട്ടുകൾ, ജയ്പൂർ ഹാൻഡ്‌ബ്ലോക്ക് പ്രിന്റുകൾ, ഫുൽക്കാരി ദുപ്പട്ടകൾ, ലാക് വളകൾ തുടങ്ങിയ വൈവിധ്യമാർന്ന ശേഖരങ്ങളും ലഭ്യമാണ്. മാൽമാൽ, ബനാന ഫൈബർ, അജ്രാഖ് പ്രിന്റ്, ഇക്കത്ത്, കലംകാരി, തസാർ, മഹേശ്വരി, ഭഗൽപൂർ, കാശ്മീരി സിൽക്ക് തുടങ്ങി കേരള ഉപയോക്താക്കൾ ഏറെ ഇഷ്ടപ്പെടുന്ന സാരികളുടെ വിപുലമായ നിരയും സ്റ്റാളുകളിൽ സജ്ജമാണ്. സ്ത്രീകൾക്കുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, പുരുഷന്മാർക്കുള്ള കുർത്ത, ബെഡ്‌ഷീറ്റുകൾ, കുഷ്യൻ കവർ, ഡോർ കർട്ടൻ, പായകൾ, ഫർണിച്ചറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഒറീസ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന കരകൗശല വസ്തുക്കളിൽ മരക്കൊത്തുപണി, മാർബിൾ കരകൗശലങ്ങൾ, ചെന്നപട്ടണ കളിപ്പാട്ടങ്ങൾ, ഒരു ഗ്രാം സ്വർണാഭരണങ്ങൾ, ബഞ്ചാര ബാഗുകൾ തുടങ്ങി ഉൽപ്പന്നങ്ങളുമുണ്ട്. കരകൗശല ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം കിഴിവും കൈത്തറി വസ്തുക്കൾക്ക് 20 ശതമാനം കിഴിവും ലഭ്യമാകും. രാവിലെ 10.30 മുതൽ വൈകിട്ട് 8.30 വരെയാണ് സെയിൽ. 30ന് സമാപിക്കും.









0 comments