മുതുകുളത്ത് കോൺഗ്രസ് വിട്ടവർ സിപിഐ എമ്മിനൊപ്പം

കോൺഗ്രസിൽ നിന്ന് രാജിവച്ചവരെ സിപിഐ എം സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ സ്വീകരിച്ചപ്പോൾ
കാർത്തികപ്പള്ളി
മുതുകുളം പഞ്ചായത്ത് ഒന്നാം വാർഡ് മുൻ അംഗം ഷീജാമോൾ, രണ്ടാം വാർഡ് ആശാവർക്കർ ജയകുമാരി, രജിത, ശ്രീരാജ്, അതുല്യ എന്നിവർ കോൺഗ്രസിൽനിന്ന് രാജിവച്ചു. ഇവർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എൽഡിഎഫ് മുതുകുളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷനിലേക്ക് എത്തിയ ഇവരെ സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഹാരമണിയിച്ച് സ്വീകരിച്ചു. കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, ഏരിയ കമ്മിറ്റിയംഗം കെ എസ് ഷാനി, മുതുകുളം ലോക്കൽ സെക്രട്ടറി കെ വാമദേവൻ തുടങ്ങിയവർ പങ്കെടുത്തു.








0 comments