ഒറ്റൂരിൽ കായിക പരിശീലനം തുടങ്ങി

ഒറ്റൂർ ഇൻഡോർ സ്റ്റേഡിയത്തിൽ കോച്ച് അശ്വിനി എസ് കുമാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നു
വർക്കല
ഒറ്റൂരിൽ വി എസ് അച്യുതാനന്ദൻ ഇൻഡോർ സ്റ്റേഡിയത്തിൽ കായിക പരിശീലനത്തിന് തുടക്കമായി. മുൻ ഇന്ത്യൻ വനിതാ വോളിബോൾ ടീം ക്യാപ്റ്റനും കോച്ചുമായ അശ്വനി എസ് കുമാറിന്റെ നേതൃത്വത്തിൽ സൗജന്യമായാണ് പരിശീലനം. വോളിബോളിന് പ്രത്യേക പരിശീലനവുമുണ്ടാകും. കബഡി, ഷട്ടിൽ, ബാഡ്മിന്റൺ, ബാസ്‌കറ്റ്ബോൾ എന്നീ കായിക ഇനങ്ങൾ പരിശീലിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും. വിവിധ കായികയിനങ്ങൾക്കുള്ള അടിസ്ഥാന പരിശീലനമാണ് നിലവിൽ സ്റ്റേഡിയത്തിൽ നൽകുന്നത്. ഇപ്പോൾ 50 കുട്ടികൾ പരിശീലനം നടത്തുന്നുണ്ട്. ഒറ്റൂർ പഞ്ചായത്തിൽനിന്നും നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സഹായത്തോടെ മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കാൻ കഴിയും. ഒറ്റൂർ പഞ്ചായത്തിലെ സ്പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ബ്ലോക്ക്, ജില്ലാ പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തി ഇവിടെ കായിക പരിപാടികൾ സംഘടിപ്പിക്കാനും ക്രമേണ സ്പോർട്‌സ് അക്കാദമി സ്ഥാപിക്കുകയെന്ന ലക്ഷ്യവും പഞ്ചായത്ത് ലക്ഷ്യമിടുന്നു. മുന്നൂറോളം പേർക്ക് ഇരിപ്പിടവും ആധുനിക രീതിയിലുള്ള പ്രകാശസംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിനോടനുബന്ധിച്ച് ഡ്രസിങ് റൂം, ശൗചാലയം, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവയും ഒരുക്കിയിട്ടുണ്ട്.









0 comments