പ്രവാസി സംഘം 70,000 പേരെ അംഗങ്ങളാക്കും

കാഞ്ഞങ്ങാട് ജില്ലയിൽ 70,000 പേരെ അംഗങ്ങളാക്കാൻ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മെമ്പർഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള നാരായണന് നൽകി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ഒ നാരായണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി വി വിജയൻ, ഷാജി എടമുണ്ട, പി വാസു, കണ്ടത്തിൽ രാമചന്ദ്രൻ, പ്രമീള, അബ്ദുൽ റഹിമാൻ മടിക്കൈ, സുരേന്ദ്രൻ അജാനൂർ, തമ്പാൻ കീനേരി, സുമേഷ്, മൊയ്തീന്‍ കാസര്‍കോട്, ഹംസ മഞ്ചേശ്വശ്വരം എന്നിവർ സംസാരിച്ചു.









0 comments