ഉദുമ വനിതാ സഹകരണ സംഘം സിൽവർ ജൂബിലിക്ക് തുടക്കം

ഉദുമ വനിത സർവീസ് സഹകരണ സംഘം സിൽവർ ജൂബിലി ആഘോഷം സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു
ഉദുമ
ഉദുമ വനിത സർവീസ് സഹകരണ സംഘത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന് തുടക്കം. സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. വനിത സംഘത്തിന്റെ കീഴിലുള്ള ഉദുമ നീതി ലാബ്, മാങ്ങാട് നവീകരിച്ച യുവാക്കോ കാറ്ററിങ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ക്ലിനിക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ വിജയനും മെഡിസിൻ ഹോം ഡെലിവറി പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മിയും എം വി ആർ ക്യാൻസർ സെന്റർ ആൻഡ് ക്യാൻസർ ഇൻഷുറൻസ് പരിരക്ഷ മാസ് കെയർ ഹൊസ്ദുർഗ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി മണിമോഹനും ഉദ്ഘാടനംചെയ്തു. സിവിൽ സർവീസ് റാങ്ക് ജേതാവ് രാഹുൽ രാഘവനെ മധു മുതിയക്കാൽ അനുമോദിച്ചു. നിക്ഷേപ സമാഹരണം, മികച്ച പെർഫോമൻസ് എന്നിവ കാഴ്ചവച്ച ബ്രാഞ്ചിനും ജീവനക്കാരനും സഹകരണ എക്സ്പോയിൽ പങ്കെടുത്ത ജീവനക്കാർക്കും സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ വി ചന്ദ്രൻ ഉപഹാരം നൽകി. ലാബ് സെറ്റ് ചെയ്ത റീ ഏജന്റ്‌സ് ഡയഗനോസ്റ്റിക്സ് എംഡി അനീഷ് റാമിന് അസി. രജിസ്ട്രാർ പി ലോഹിതാക്ഷൻ ഉപഹാരം നൽകി. എം രാജഗോപാലൻ എംഎൽഎ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പ ശ്രീധരൻ, പഞ്ചായത്തംഗം വി കെ അശോകൻ, ചന്ദ്രൻ നാലാം വാതുക്കൽ, ശകുന്തള ഭാസ്കരൻ, വി ആർ വിദ്യാസാഗർ, കെ സന്തോഷ് കുമാർ, പി വി രാജേന്ദ്രൻ, വി രാജേന്ദ്രൻ, പി വി ഭാസ്കരൻ, രമേശൻ കൊപ്പൽ, കെ വി ശ്രീധരൻ വയലിൽ, കെ രത്നാകരൻ, വി പ്രഭാകരൻ, എച്ച് ഹരിഹരൻ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി ബി കൈരളി റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കെ വി കുഞ്ഞിരാമൻ സ്വാഗതവും സംഘം പ്രസിഡന്റ് വി വി ശാരദ നന്ദിയും പറഞ്ഞു.









0 comments