കന്യാസ്ത്രീകളുടെ അറസ്റ്റ് യുവജന പ്രതിഷേധം

കാഞ്ഞങ്ങാട്
ഛത്തീസ്ഗഡ്ഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലടച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജില്ലയിലെ ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. രാജപുരത്ത് ജില്ലാ പ്രസിഡന്റ് ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. സച്ചിൻ ഗോപു അധ്യക്ഷനായി. എ കെ അഭിനന്ദ് വംസാരിച്ചു. വി പി വിഷ്ണു സ്വാഗതം പറഞ്ഞു. കാലിക്കടവിൽ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനംചെയ്തു. ഉമേഷ് പിലിക്കോട് അധ്യക്ഷനായി. കെ കനേഷ്, പി സനൽ എന്നിവർ സംസാരിച്ചു. കെ ഭജിത്ത് സ്വാഗതം പറഞ്ഞു. ചെറുവത്തൂരിൽ - സംസ്ഥാന കമ്മിറ്റി അംഗം കെ ആർ അനിഷേധ്യ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് രവീന്ദ്രൻ അധ്യക്ഷനായി. കെ സജേഷ് സ്വാഗതം പറഞ്ഞു. ചിറ്റാരിക്കലിൽ - ജില്ലാ കമ്മിറ്റി അംഗം പ്രസാദ് എം എൻ ഉദ്ഘാടനം ചെയ്തു. കെ രഞ്ജിത്ത് അധ്യക്ഷനായി. ടി കെ ഗിരീഷ്, ശ്രീജിത്ത് കുമാർ, അഖിൽ പ്ലാച്ചിക്കര, പത്മ തമ്പാൻ എന്നിവർ സംസാരിച്ചു. ദിപിൻ കെ കെ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് - ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ഗിനീഷ് ഉദ്ഘാടനംചെയ്തു. വിപിൻ ബല്ലത്ത് അധ്യക്ഷനായി. ഹരിത നാലപ്പാടം, വി പി അമ്പിളി എന്നിവർ സംസാരിച്ചു. ബേഡകം പള്ളത്തിങ്കാൽ ടി കെ മനോജ് ഉദ്ഘാടനംചെയ്തു. ശിവൻ ചൂരിക്കോട് അധ്യക്ഷനായി. അപ്പൂസ് കുണ്ടംകുഴി സ്വാഗതം പറഞ്ഞു. കുമ്പള ബാഡൂരിൽ പി രഞ്ജിത് ഉദ്ഘാടനം ചെയ്തു. പ്രശാന്ത് ബാഡൂർ അധ്യക്ഷനായി. സച്ചിൻരാജ് സ്വാഗതം പറഞ്ഞു. പാലക്കുന്നിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ വി ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്തു. സുനിൽ പെരുമ്പള അധ്യക്ഷനായി. രാജു വെളുത്തോളി, രഞ്ജിത്ത് പനയാൽ, ആകാശ് കൊക്കാൽ, ശ്രീഹരി ഈലടുക്കം എന്നിവർ സംസാരിച്ചു. കെ മഹേഷ് സ്വാഗതം പറഞ്ഞു.









0 comments