എൻഎഫ്എസ്എ ഗോഡൗണുകളിൽ സൂചനാ പണിമുടക്ക്

കാസർകോട്
റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് എൻഎഫ്എസ്എ ഗോഡൗണുകളിൽ കയറ്റിറക്ക് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് സർക്കാർ ഉത്തരവുണ്ടായിട്ടും കൂലി വർധിപ്പിച്ചുനൽകാൻ കരാറുകാർ തയ്യാറാകാത്തതിനെതിരെ പ്രതിഷേധം ശക്തം. പൊതുവിതരണ ഭക്ഷ്യധാന്യ മേഖലയിൽ പണിയെടുക്കുന്നവർ 14 മുതൽ പണിമുടക്ക് സമരം നടത്താൻ നിർബന്ധിതമാവുകയാണ്. ഇതിന് മുന്നോടിയായി തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തി. മഞ്ചേശ്വരം എൻഎഫ്എസ്എ ഗോഡൗണിന് മുന്നിൽ ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ വൈസ് പ്രസിഡന്റ് കെ ബിനീഷ് ഉദ്‌ഘാടനം ചെയ്‌തു. എം ഹരീഷ്ചന്ദ്ര അധ്യക്ഷനായി. പി ചനിയപ്പ സ്വാഗതം പറഞ്ഞു. നീലേശ്വരം എൻഎഫ്എസ്എ ഗോഡൗണിലേക്ക് നടത്തിയ മാർച്ച് യൂണിയൻ ഏരിയാ സെക്രട്ടറി ഇ കെ ചന്ദ്രൻ ഉദ്ഘാടനംചെയ്തു. വി വി രാജൻ സംസാരിച്ചു. കെ മോഹനൻ അധ്യക്ഷനായി. പ്രകാശൻ സ്വാഗതം പറഞ്ഞു.









0 comments