സിറ്റി പൊലീസ് അത്‌ലറ്റിക് മീറ്റ്
ഡിസ്ട്രിക്ട് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് ചാന്പ്യന്മാര്‍

കണ്ണൂര്‍
സിറ്റി പൊലീസ് അത് ലറ്റിക് മീറ്റില്‍ 121 പോയിന്റോടെ ഡിസ്ട്രിക്ട് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് ചാന്പ്യന്മാരായി. കൂത്തുപറമ്പ് സബ് ഡിവിഷന്‍ 103 പോയിന്റോടെ റണ്ണറപ്പായി. 82 പോയിന്റ് നേടി തലശേരി സബ് ഡിവിഷന്‍ മൂന്നാംസ്ഥാനവും നേടി. കണ്ണൂര്‍ സബ് ഡിവിഷന്‍ 42, സ്പെഷ്യല്‍ യൂണിറ്റ് 21 എന്നിങ്ങനെയാണ് പോയിന്റ് നേടിയത്. പ്രജിന്‍ (തലശേരി സബ് ഡിവിഷന്‍), അഭിജിത്ത് (ഡിഎച്ച് ക്യൂ)എന്നിവര്‍ പുരുഷ വിഭാഗത്തില്‍ വ്യക്തിഗത ചാന്പ്യന്‍പട്ടം പങ്കിട്ടു. കണ്ണൂര്‍ സബ് ഡിവിഷനിലെ അനുശ്രീ വനിതാവിഭാഗത്തില്‍ വ്യക്തിഗത ചാന്പ്യനായി. കണ്ണൂര്‍ റേഞ്ച് ഡിഐജി ജി എച്ച് യതീഷ് ചന്ദ്ര, സിറ്റി പൊലീസ് കമീഷ്ണര്‍ പി നിധിന്‍ രാജ്, കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അഞ്ജന്‍ കുമാര്‍, മുന്‍ രാജ്യാന്തര ഫുട്ബോള്‍ താരം എന്‍ പി പ്രദീപ്, അഡീഷണല്‍ എസ് പി സജേഷ് വാഴാളപ്പില്‍ എന്നിവര്‍ സമാപന പരിപാടിയില്‍ അതിഥികളായി.









0 comments