ചീമേനിയിൽ സ്‌മാർട്‌ 
കൃഷിഭവൻ തുറന്നു

കയ്യൂർ– ചീമേനി പഞ്ചായത്ത്‌ സ്‌മാർട്ട് കൃഷിഭവൻ മന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 12, 2025, 03:00 AM | 1 min read

ചീമേനി

സംസ്ഥാന സർക്കാർ പദ്ധതിയിൽ നവീകരിച്ച കയ്യൂർ–-ചീമേനി പഞ്ചായത്ത്‌ സ്‌മാർട്‌ കൃഷിഭവൻ ചീമേനിയിൽ കൃഷിമന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. നമ്മുടെ കൃഷി രീതികള്‍ സ്മാര്‍ട്ട് ആകണമെന്ന് മന്ത്രി പറഞ്ഞു. എഐ, ജിഐഎസ്, ഡ്രോണ്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ജലസേചനം, മണ്ണിന്റെ ഘടന, കാലാവസ്ഥ, ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍, മഴയുടെ അളവ് തുടങ്ങിയ വിവരങ്ങള്‍ വിശദമായി മനസ്സിലാക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷിയിലെ ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും കര്‍ഷകന്റെ വരുമാനം ഉയര്‍ത്താനുമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂണ്‍ഗ്രാമം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ കൂണ്‍ ഗ്രാമം അനുവദിച്ചതായും മന്ത്രി പ്രഖ്യാപിച്ചു.യോഗത്തിൽ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. ഡോ. ബി അശോക്‌, ശ്രീറാം വെങ്കിട്ടരാമൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാൻ കെ ശകുന്തള, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എം ശാന്ത, എസ്‌ സപ്‌ന, പി രാഘവേന്ദ്ര, പി മിനിമോൾ, കെ ബിന്ദു, കെ ടി ലത, കെ രമേശൻ, കെ അനിത, ആർ രജിത, കെ കരുണാകരൻ, ടി ശശിധരൻ, പി കുഞ്ഞിക്കണ്ണൻ, ടി വി രാഘവൻ, കരിമ്പിൽ കൃഷ്‌ണൻ, എം കെ നളിനാക്ഷൻ, സി വി വിജയരാജ്‌, ശ്രീവത്സൻ, മുഹമ്മദ്‌ കൂളിയാട്‌, പി സി ദേവസ്യ, പി പി രതീഷ്‌, കെ മോഹനൻ, അഗസ്‌റ്റ്യൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ജി അജിത്ത്‌കുമാർ സ്വാഗതവും ടി അംബുജാക്ഷൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home