യുഡിഎഫ് സ്ഥാനാർഥിയും പഞ്ചായത്തംഗവും പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി

തൃക്കരിപ്പൂർ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് വെള്ളാപ്പിൽ പഞ്ചായത്ത് അംഗവും സ്ഥാനാർഥിയും തെരുവുവിളക്ക് ഉദ്ഘാടനം ചെയ്തതായി പരാതി. ആരാധനാലയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായും കാണിച്ച് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ കലക്ടർക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകി. തൃക്കരിപ്പൂർ പഞ്ചായത്ത് 21 –ാം വാർഡംഗം കെ എം ഫരീദാ ബീവി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗവും 23ാം വാർഡ് യുഡിഎഫ് സ്ഥാനാർഥികൂടിയായ ടി എസ് നജീബും ചേർന്നാണ് തെരുവ് വിളക്ക് ഉദ്ഘാടനം ചെയ്‌തത്. സ്ഥാനാർഥിയും പഞ്ചായത്തംഗവും പെരുമാറ്റ ചട്ടലംഘിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്ന് കാണിച്ചാണ് പരാതി.









0 comments