ശിവജിക്ക് കൈത്താങ്ങായത് എല്‍ഡിഎഫ് സര്‍ക്കാര്‍

പെരിയ അപകടത്തില്‍പെട്ട് പരിക്കേറ്റ് കിടപ്പിലായ പെരിയ ബസാര്‍ അടുക്കത്തെ എ ശിവജി(62)ക്ക് കൈത്താങ്ങായത് എല്‍ഡിഎഫ് സര്‍ക്കാര്‍. മുൻ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി തവണ അപേക്ഷ നല്‍കിയിട്ടും ഇദ്ദേഹത്തിന് ഒരു രൂപയുടെ സഹായം പോലും ലഭിച്ചില്ല. എൽഡിഎഫ് സർക്കാരാണ് അരലക്ഷം രൂപയുടെ ചികിത്സാസഹായം അനുവദിച്ചത്. തയ്യല്‍ ജോലി ചെയ്ത് കുടുംബം നയിച്ച ശിവജിക്ക് 2013 ലുണ്ടായ വാഹനാപകടത്തിലാണ് ഗുരുതര പരിക്കേറ്റത്. കുണിയയില്‍ സ്കൂട്ടറില്‍ കാറിടിച്ച് ശിവജിയുടെ വലതു കാലെല്ല് പൊട്ടുകയായിരുന്നു. സ്കൂട്ടറിന് പിറകില്‍ യാത്ര ചെയ്യുന്പോഴാണ് കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് കാലിന് പരിക്കേറ്റത്. 112 ദിവസം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. ചികിത്സ പൂര്‍ത്തിയാക്കി വീട്ടില്‍ തിരിച്ചെത്തിയെങ്കിലും കാലിലെ വേദന കാരണം തയ്യല്‍ ജോലി തുടരാനായില്ല. തുടര്‍ചികിത്സക്ക് സഹായം ലഭിക്കാന്‍ രേഖകള്‍ സഹിതം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി തവണ അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 2016ല്‍ എൽഡിഎഫ് സർക്കാർ അധികാരത്തില്‍ വന്നയുടന്‍ ശിവജി നല്‍കിയ അപേക്ഷയില്‍ ഉടനടി തീരുമാനമുണ്ടായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അരലക്ഷം രൂപ അനുവദിച്ചു. നോട്ട് നിരോധനം കാരണം ജനങ്ങള്‍ ദുരിതത്തിലാകുകയും സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്ത സമയത്ത് ഇത്രയും വലിയ തുക ലഭിച്ചത്. ഇത് വലിയ ആശ്വാസമാണ് നൽകിയതെന്ന് ശിവജി പറയുന്നു. 2019ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ശിവജിയുടെ ഇടതുകാല്‍ തളര്‍ന്നു. ഭാര്യ ഉഷയുടെ പരിചരണത്തിലാണ് ഇപ്പോൾ കഴിയുകയാണ്. മകന്‍ ശ്രീരാജ് പ്ലസ്ടുവില്‍ പഠനം നിര്‍ത്തി കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തുന്നു. മകള്‍ ശ്രീജിഷ പെരിയ അംബേദ്കര്‍ കോളേജില്‍ വിദ്യാര്‍ഥിനിയാണ്.









0 comments