ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട്

പത്തനംതിട്ട
ജില്ലയിൽ കനത്ത മഴ തുടരുന്നു. ഞായറാഴ്‌ച മഞ്ഞ അലർട്ടാണ്. ശബരിമലയിൽ ശനിയാഴ്‌ച ശക്തമായ മഴയായിരുന്നു. ശബരിമല– നീലിമല പാത വൈകിട്ട് നാലുവരെ അടച്ചു. സ്വാമി അയ്യപ്പൻ റോഡുവഴിയായിരുന്നു തീർഥാടകരുടെ യാത്ര. വനമേഖലയിലടക്കം ശക്തമായ മഴയായതിനാൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു. മൂഴിയാർ ഡാമിന്റെ സ്‌പിൽവേയിലൂടെ ജലം ഒഴുക്കിവിടുന്നുണ്ട്. പമ്പ, കക്കി (ആനത്തോട്) ഡാമുകളിൽ സ്ഥിതി സാധാരണഗതിയിലാണ്. വരുംദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കാമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അറബിക്കടലിൽ കേരള തീരത്ത് മേഘ രൂപീകരണം സജീവമാണ്. രാജസ്ഥാന് മുകളിലെ തീവ്ര ന്യുനമർദവും പടിഞ്ഞാറൻ പാസഫിക് സമുദ്രത്തിൽ വിഫ ചുഴലിക്കാറ്റും കാരണം കേരളത്തിൽ ഞായറും തിങ്കളും പരക്കെ മഴ ലഭിച്ചേക്കും.









0 comments