കാറ്റിൽ പന്തളത്ത് വ്യാപക നാശം

പന്തളം മുടിയൂർക്കോണം ഭാഗത്ത് കാറ്റിൽ റോwindഡിന് കുറുകെ വീണ റബർ മരം
പന്തളം
പന്തളത്തും പരിസരപ്രദേശങ്ങളിലും ഞായറാഴ്ച പുലർച്ചെയും പകലും ഉണ്ടായ കാറ്റിൽ വിവിധ ഇടങ്ങളിൽ നാശനഷ്ടം. ഒറ്റപ്പെട്ട കനത്ത മഴയോടൊപ്പം വീശിയ കാറ്റാണ് നാശം വിതച്ചത്. ഞായർ പുലർച്ചെ മുടിയൂർക്കോണം ചക്കാലവട്ടം ഭാഗങ്ങളിൽ വീശി അടിച്ച കാറ്റിൽ റബ്ബർ മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും ഈ മേഖലയിൽ തകർന്നു. പന്തളം തോന്നല്ലൂർ ഭാഗത്ത് ഉണ്ടായ കാറ്റിൽ തോന്നല്ലൂർ കരയുടെ ഇരട്ടക്കാളയ്ക്ക് മുകളിൽ കൂറ്റൻ മരം കടപുഴകി വീണു. കെട്ടുകാഴ്ചയ്ക്ക് ഉപയോഗിക്കുന്ന ഇരട്ടക്കാളയും ഇത് സൂക്ഷിച്ചിരുന്ന ഷെഡും പാടെ തകർന്നു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഭാരവാഹികൾ അറിയിച്ചു.









0 comments