ഫെഡറേഷൻ സമരത്തിന് ഒരുങ്ങുന്നു
വഴിയോരക്കച്ചവട തൊഴിലാളികളെ കുടിയൊഴിപ്പിക്കാൻ നീക്കം

പന്തളം
പന്തളം മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറ് വശത്ത് കഴിഞ്ഞ 15 വർഷമായി വഴിയോരക്കച്ചവടം നടത്തുന്ന പാവപ്പെട്ട വഴിയോരക്കച്ചവട തൊഴിലാളികളെ കുടിയൊഴിപ്പിക്കുന്ന മുനിസിപ്പൽ അധികാരികളുടെ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ തൊഴിലാളികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. 2016-ൽ നിലവിൽ വന്ന വഴിയോരക്കച്ചവട തൊഴിലാളി സംരക്ഷണ നിയമം അനുസരിച്ച്,മുനിസിപ്പൽ സ്ട്രീറ്റ് വെന്റിങ് കമ്മറ്റി തെരഞ്ഞെടുക്കണമെന്നും മൂന്ന് മാസത്തിലൊരിക്കൽ കമ്മിറ്റി വിളിച്ചു
കൂട്ടണമെന്നും നിയമം ഉണ്ടായിട്ടും മുൻസിപ്പൽ അധികൃതർ ഇതിന് തയ്യാറാകുന്നില്ല. തൊഴിലാളികൾക്ക് മുനിസിപ്പൽ കാർഡുകളും വിതരണം
ചെയ്തിട്ടില്ല. കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക, പന്തളം മുനിസിപ്പാലിറ്റിയിൽ സ്ട്രീറ്റ് വെറ്റിങ് സോൺ നടപ്പാക്കുക, പന്തളത്തെ പൊതു മാർക്കറ്റ് ശാസ്ത്രീയമായ നിലയിൽ നിർമാണം നടത്തി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയൻ ഉയർത്തുന്നുണ്ട്. പന്തളം മുനിസിപ്പൽ ഭരണ സമിതിയുടെ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ (സിഐടിയു) പന്തളം ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വരും ദിവസങ്ങളിൽ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചതായി ഫെഡറേഷൻ പന്തളം ഏരിയ സെക്രട്ടറി പ്രമോദ് കണ്ണങ്കരപറഞ്ഞു.









0 comments