അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി പാലങ്ങളുടെ നിർമാണം ഉദ്‌ഘാടനം ചെയ്‌തു
വികസനം അതിവേഗം: മന്ത്രി

റാന്നി
ആധുനിക ലോകത്ത് വികസനകാര്യത്തിൽ കേരളം അതിവേഗം മുന്നോട്ട് പോവുകയാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ മന്ത്രി ഓ ആർ കേളു പറഞ്ഞു. അരയാഞ്ഞിലിമണ്ണിലും കുരുമ്പൻമൂഴിയിലും പമ്പാനദിക്ക് കുറുകെ നിർമിക്കുന്ന പുതിയ നടപ്പാലങ്ങൾ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വവും ജനാധിപത്യവും അരക്കിട്ടുറപ്പിച്ചാണ് കേരളത്തിൽ വികസനം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ യോഗങ്ങളിൽ അധ്യക്ഷനായി.
കുരുമ്പന്‍മൂഴി പാലത്തിന് 3.97 കോടി രൂപയും അരയാഞ്ഞിലിമണ്‍ പാലത്തിന് 2.68 കോടിയുമാണ് എംഎൽഎയുടെ അഭ്യർഥനപ്രകാരം പട്ടികവര്‍ഗ ക്ഷേമ വകുപ്പ് ഫണ്ടില്‍നിന്ന് അനുവദിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, കലക്ടർ എസ് പ്രേം കൃഷ്ണൻ, പി എസ് മോഹനൻ, സോണിയ മനോജ്, ലേഖ സുരേഷ്, ഡി ശ്രീകല, ഷുമിൻ എസ് ബാബു, എസ് എ നജീം, റേഞ്ച് ഓഫീസർ ബി ആർ ജയൻ, സംസ്ഥാന പട്ടികവർഗ്ഗ ഉപദേശക സമിതിയംഗം ജി രാജപ്പൻ, ജോജി ജോർജ്, പി ആർ സാബു, അമൽ എബ്രഹാം എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.
ചിത്രം: അരയാഞ്ഞിലിമണ്ണിലെ ഇരുന്പുപാലം നിർമാണോദ്‌ഘാടനം മന്ത്രി ഓ ആർ കേളു നിർവഹിക്കുന്നു









0 comments