വഴികാട്ടിയായി വിജ്ഞാന പത്തനംതിട്ട

1910 പേർക്ക്‌ തൊഴിൽ

vijnjana pathanamthitta

വിജ്ഞാന പത്തനംതിട്ട തൊഴിൽ മേളയിലൂടെ വിദേശത്ത് ജോലി ലഭിച്ച വിനീത് വിജയനെ തിരുവല്ലയിൽ നടന്ന ഹയർ ദി ബെസ്റ്റ് പ്രാദേശിക തൊഴിൽ മേളയിൽ അനുമോദിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Jul 01, 2025, 12:54 AM | 1 min read

പത്തനംതിട്ട

വിദേശ തൊഴിലന്വേഷകർക്കും പ്രാദേശിക തൊഴിലന്വേഷകർക്കും ഒരുപോലെ വഴികാട്ടിയായി വിജ്ഞാന പത്തനംതിട്ട ഉറപ്പാണ്‌ തൊഴിൽ പദ്ധതി. പദ്ധതിയിൽ സജീവ തൊഴിലന്വേഷകരായി ഇതുവരെ 8500 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്‌. ഇവരിൽ 6500 പേർ ജില്ലയിൽ നടന്ന 11 ജോബ് ഫെയറുകളിലും 11 വിർച്വൽ ജോബ് ഫെയറുകളിലും 55 മിനി ജോബ് ഡ്രൈവുകളിലുമായി പങ്കെടുത്തു. പദ്ധതി വഴി ഇതുവരെ ജില്ലയിലെ 1910 പേർക്ക് നിയമന ഉത്തരവുകൾ കൈമാറി. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെയുൾപ്പടെ അടുത്ത ഘട്ട സ്ക്രീനിങ് നടപടി പുരോഗമിക്കുകയാണ്. കേരളത്തിലേയും, ഇന്ത്യക്കകത്തും പുറത്തുമുള്ള ഒട്ടനവധി പ്രമുഖ കമ്പനികളാണ് വിജ്ഞാന കേരളവുമായി സഹകരിച്ച് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നത്. പദ്ധതി വഴി എട്ട്‌ പേർക്ക്‌ ഉയർന്ന ശമ്പളത്തിൽ വിദേശത്ത്‌ ജോലി ലഭിച്ചു. ഇവർ ജൂലൈ രണ്ടിന്‌ ജോലിയിൽ പ്രവേശിക്കും. 2024 ആഗസ്‌ത്‌ 10ന് റാന്നി സെന്റ് തോമസ് കോളേജിൽ നടന്ന മെഗാ ജോബ് ഫെയറിലൂടെ എൽ ആൻഡ്‌ ടി കമ്പനിയുടെ ചെന്നൈ യൂണിറ്റിൽ 72 പേർക്ക് നിയമനം ലഭിച്ചിരുന്നു. ഇവരിൽ എട്ട്‌ പേരെയാണ്‌ ദുബായ്‌ പ്രോജക്ടിലേക്ക് തെരഞ്ഞെടുത്തത്‌. റാന്നി സെന്റ് തോമസ് കോളേജിൽ നടന്ന മെഗാ ജോബ് ഫെയറിലൂടെ തെരഞ്ഞെടുക്കപ്പെട്ട നാല്‌ പേർ ഇതിലുൾപ്പെട്ടിട്ടുണ്ട്. വിനീത് വിജയൻ, ജെഫിൻ വി വർഗീസ്, അനന്ത വിഷ്‍ണു, രാഹുൽ ആർ നായർ എന്നിവരാണിവർ. ഒരു ലക്ഷത്തിന്‌ മുകളിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന ജോലിയിലേക്കാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. തിരുവല്ലയിൽ നടന്ന ഹയർ ദി ബെസ്റ്റിന്റെ പ്രാദേശിക തൊഴിൽ മേളയിൽ വിനീത് വിജയനെ അനുമോദിച്ചു. വിമാന ടിക്കറ്റുൾപ്പടെയുള്ള രേഖകൾ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനുവും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിലും കൈമാറി. ജില്ലയിൽ നടന്ന രണ്ട് പ്രാദേശിക തൊഴിൽ മേളകൾ വഴി 211 പേർ തെരഞ്ഞെടുക്കപ്പെട്ടു. 365 പേൾ അഭിമുഖത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. അടുത്ത പ്രാദേശിക തൊഴിൽ മേള ജൂലൈ എട്ടിന് പന്തളം ബ്ലോക്കിൽ നടക്കും. അടൂർ, പന്തളം മുൻസിപ്പാലിറ്റി, പറക്കോട്, പന്തളം ബ്ലോക്ക് പ്രദേശങ്ങളിലെ സ്ഥാപനങ്ങളും, തൊഴിലന്വേഷകരും പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Home