ട്രേഡ് യൂണിയൻ നേതാക്കൾക്ക് പരിശീലനം തുടങ്ങി

പത്തനംതിട്ട
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ ട്രേഡ് യൂണിയൻ നേതാക്കൾക്കായി നടത്തുന്ന പരിശീലനം കുമ്പഴയിൽ തുടങ്ങി. കിലെ എക്സിക്യൂട്ടീവ് കൗൺസിലംഗം പി ബി ഹർഷകുമാർ ഉദ്‌ഘാടനം ചെയ്‌തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജ്യോതിഷ്കുമാർ മലയാലപ്പുഴ അധ്യക്ഷനായി.
കിലെ സീനിയർ ഫെലോ ജെ എൻ കിരൺ, ആർ ഉണ്ണികൃഷ്ണപിള്ള, ബെൻസി തോമസ്, എസ് ഹരിദാസ്, എൻ അനിൽകുമാർ, എം മധു എന്നിവർ പങ്കെടുത്തു. വ്യാവസായിക തർക്ക നിയമവും ചട്ടവും പ്രോവിഡന്റ് ഫണ്ട് നിയമവും ചട്ടവും, ഗ്രാറ്റുവിറ്റി നിയമവും ചട്ടവും, നേതൃത്വ വികസനം എന്നീ വിഷയങ്ങളിൽ വിദഗ്ധർ രണ്ട് ദിവസങ്ങളിലായി ക്ലാസെടുക്കുന്നു.









0 comments