കെഎസ്‌ആർടിഎ ജില്ലാ സമ്മേളനം നാളെ അടൂരിൽ

അടൂർ
കെഎസ്ആർടിഇഎ (സിഐടിയു) ജില്ലാ സമ്മേളനം ബുധനാഴ്ച വി എസ് അച്യുതാനന്ദൻ നഗറിൽ (അടൂർ എസ്എൻഡിപി ഓഡിറ്റോറിയം) നടക്കും. രാവിലെ 10ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹർഷകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഗിരീഷ് കുമാർ അധ്യക്ഷനാകും. ജില്ലാ സെക്രട്ടറി ടി കെ അരവിന്ദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി എൻ സീജൻ വരവുചെലവ് കണക്കും അവതരിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ, ട്രഷറർ പി എ ജോജോ, സംസ്ഥാന സെക്രട്ടറി സുനിതാ കുര്യൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ ശ്രീകുമാർ എന്നിവർ പങ്കെടുക്കും.









0 comments