ജില്ലാ സ്കൂൾ കലോത്സവം -
പന്തലിന് കാൽനാട്ടി

ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള പന്തലിന് വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില കാൽനാട്ടുന്നു
കോഴഞ്ചേരി
ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള പന്തലിന് വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില കാൽനാട്ടി. കോഴഞ്ചേരി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പത്തനംതിട്ട വിദ്യാകിരണം മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ എ കെ പ്രകാശ്, ടി എച്ച് ഹാഷിം, പി എ റഹ്മത്തുള്ള ഖാൻ, മുഹമ്മദ് അക്ബർ, ബിജു ജി നായർ, സുജാ സാറ ജോൺ, ആശാ വി വർഗീസ്, അഡ്വ. ജയൻ, ജി സനൽകുമാർ, അനിത ദിവോദയം, ബി മനോജ്, രമേശ്, ജ്യോതിഷ് എന്നിവർ പങ്കെടുത്തു.
കലോത്സവം 25 മുതൽ 28 വരെ കോഴഞ്ചേരി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് ഹൈസ്‌കൂൾ, ഗവ. ഹൈസ്കൂൾ, എംഡിഎൽപിഎസ് കോഴഞ്ചേരി, കോഴഞ്ചേരി ഈസ്റ്റ് ജിയുപിഎസ് എന്നിവിടങ്ങളിലാണ് നടക്കുന്നത്.








0 comments