പുളിക്കീഴ് ബ്ലോക്കിൽ സെമിനാർ

തിരുവല്ല
മനുഷ്യ, വന്യജീവി സംഘർഷങ്ങള്‍ക്ക് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സെമിനാർ നടത്തി. കേരള വനംവകുപ്പിന്റെ സഹകരണത്തോടെയായിരുന്നു സെമിനാർ. പഞ്ചായത്തുകളില്‍ ഷൂട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കാൻ നിർദേശമുയർന്നു. ഇവയോടൊപ്പം കുരങ്ങ്, പെരുമ്പാമ്പ്, കാട്ടുപൂച്ചകള്‍ എന്നിവയെ നിയന്ത്രിക്കാൻ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ സഹായം ലഭ്യമാക്കും.
ആർഎഫ്ഒ ബി ആർ ജയൻ, എസ് ശശികുമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിന്‍, റേഞ്ച് കോ–-ഓർഡിനേറ്റർ അഖില്‍ എന്നിവർ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു സെമിനാർ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോമന്‍ താമരച്ചാലില്‍, പ്രസന്നകുമാരി, അനുരാധ സുരേഷ്, ഏബ്രഹാം തോമസ്, നിഷ അശോകന്‍, അന്നമ്മ ജോർജ്, മറിയാമ്മ ഏബ്രഹാം, അഞ്ജു മറിയം, അനില്‍ ഏബ്രഹാം എന്നിവർ സംസാരിച്ചു.









0 comments