സംഘർഷമുണ്ടാക്കാൻ യൂത്ത് കോൺഗ്രസ് ശ്രമം

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനത്തിന്റെ ചില്ല് തകർത്ത നിലയിൽ
പത്തനംതിട്ട
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലയിലാകെ യൂത്ത് കോൺഗ്രസ് സംഘർഷമുണ്ടാക്കാൻ ശ്രമം. പല സ്ഥലങ്ങളിലും മാർച്ച് നടത്തി പൊലീസിനുനേരെ പ്രകോപനമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചു. പത്തനംതിട്ട നഗരത്തിൽ ശനിയാഴ്‌ച വൈകിട്ട് നടത്തിയ പ്രകടനത്തിനുശേഷം പൊലീസ് വാഹനത്തിന്റെ ചില്ല് തല്ലിത്തകർത്തു. പത്തനംതിട്ട നഗരത്തിൽ രാവിലെ ജനറൽ ആശുപത്രിയ്‌ക്കുള്ളിൽ കടന്നുകയറി മുദ്രാവാക്യം വിളിച്ച് പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചു. വൈകിട്ട് നഗരത്തിൽ പ്രകടനം നടത്തിയ ശേഷം മണിക്കൂറോളം ഗതാഗതം തടസപ്പെടുത്തി. അറസ്‌റ്റ് ചെയ്‌ത പ്രവർത്തകരെ പൊലീസ് ബസിനുള്ളിൽ കയറ്റി കൊണ്ടുപോകുന്നതിനിടെയാണ് പ്രവർത്തകർ ബസിന്റെ ചില്ല് തകർത്തത്. പൊലീസ് സംയമനം പാലിച്ചതോടെയാണ് സംഘർഷം ഒഴിവായത്.









0 comments