പനിയെ സൂക്ഷിക്കണം

പത്തനംതിട്ട
മഴ കനത്തതോടെ പനി ബാധിക്കുന്നവരുടെ എണ്ണത്തിലും വർധന. ജില്ലയിൽ കഴിഞ്ഞ 10 ദിവസത്തിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 3,617. 13 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. മഴക്കാലപൂർവ ശുചീകരണമടക്കം നടത്തി പകർച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ, ആരോഗ്യ വകുപ്പുകൾ നേതൃത്വം നൽകിയിരുന്നു. എന്നാൽ ഇടയ്ക്കിടെ ശക്തമാകുന്ന മഴയും മോശം കാലാവസ്ഥയും പനിവ്യാപനത്തിന് ആക്കം കൂട്ടുകയാണ്. കുടുബാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പനിചികിത്സ ലഭ്യമാണ്. മാസ്ക് ധരിച്ചുമാത്രം ആശുപത്രി സന്ദർശിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. നവംബർ ഒന്നുവരെ തുടർച്ചയായ ജനകീയ ശുചീകരണത്തിനും സംസ്ഥാന സർക്കാർ തുടക്കമിട്ടിട്ടുണ്ട്. ആശുപത്രികളിൽ ഫീവർ ക്ലിനിക്കുകൾ, ഡോക്‌സി കോർണറുകൾ, ഒആർഎസ് കോർണറുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.









0 comments