ജില്ലയിൽ ശക്തമായ മഴയും കാറ്റും

പത്തനംതിട്ട
ജില്ലയിൽ രണ്ടുദിവസത്തിലധികമായി പെയ്യുന്നത് ശക്തമായ മഴ. വെള്ളി രാത്രിയും ശനി പുലർച്ചെയുമായി വീശീയടിച്ച ശക്തമായ കാറ്റിൽ വിവിധയിടങ്ങളിൽ വൻ നാശനഷ്‌ടമുണ്ടായി.
ഓമല്ലൂരിലും പ്രമാടത്തും വീടുകളുടെ ഓടുകൾ കാറ്റിൽ പറഞ്ഞുപോയി. മറൂർ ബൈജുനിവാസിൽ ബൈജുവിന്റെ വീടിന്റെ മേൽക്കൂരയിൽ നിന്ന് 500ഓളം ഓടുകൾ കാറ്റിൽ പറന്നുപേയി. ശനി പുലർച്ചെ 1.30ഓടെയാണ് സംഭവം. പർഗോള ഗ്ലാസ് പൊട്ടി ഡൈനിങ് ടേബിളിൽ പതിച്ചും അപകടമുണ്ടായി. വീട്ടിൽ ആളുണ്ടാകാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഓമല്ലൂർ രണ്ടാം വാർഡിലും ശക്തമായ കാറ്റിൽ ഓടുകൾ പറഞ്ഞുപോയി. ഇൗ മേഖലയിൽ നിരവധി മരങ്ങൾ കടപുഴകി. ശനിയും ശക്തമായ മഴയാണ് ജില്ലയിൽ പെയ്തത്. ഇതോടെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ആന്ധ്ര, ഒഡിഷ, ബംഗാൾ ഉൾകടലിന് മുകളിലായി ന്യുന മർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അതിനാൽ സംസ്ഥാനത്ത് തിങ്കളാഴ്ച വരെ തീവ്രത കൂടിയും കുറഞ്ഞും മഴ തുടരുമെന്നാണ് പ്രവചനം. മധ്യ വടക്കൻ ജില്ലകളിലും മലയോര മേഖലയിയിലും മഴയുടെ ശക്തി കൂടും. വരും ദിവസങ്ങളിലൽ ജില്ലയിൽ മഴ അലർട്ടില്ല.









0 comments