പോക്സോ കേസ് പ്രതിക്ക് 34 വർഷം കഠിന തടവും പിഴയും

പത്തനംതിട്ട
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച പ്രതിക്ക് 34 വർഷം കഠിന തടവും 1,65,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. കോട്ടാങ്ങൽ വായ്പൂർ കൊടുമുടിശ്ശേരിപ്പടി യിൽ ചാച്ചി എന്ന് വിളിക്കുന്ന ബിജു കെ ആന്റണിയെ (59) ആണ് ശിക്ഷിച്ചത്. സ്പെഷ്യൽ ജഡ്ജി ടി മഞ്ചിത്തിന്റെതാണ് വിധി. പെരുമ്പെട്ടി പൊലീസ് 2023ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എ എസ് ഐ ഹസീന പങ്കാളിയായി.
പ്രതി ബിജു കെ ആന്റണി









0 comments