സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു

പത്തനംതിട്ട
സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ സെക്രട്ടറി രാജു ഏബ്രഹാം പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം കെപി ഉദയഭാനു അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. സലിം പി ചാക്കോ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ സംസാരിച്ചു.









0 comments