തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങി

ത്തനംതിട്ട
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന (എഫ്എൽസി) ജില്ലയിൽ തുടങ്ങി. കലക്‌ടറേറ്റിലുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ ഇവിഎം വെയർഹൗസിനുസമീപം സജ്ജീകരിച്ച പ്രത്യേക പന്തലിലാണ് പരിശോധന നടക്കുന്നത്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങകളുടെ ഭാഗമായ കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റുമാണ് പരിശോധിക്കുന്നത്. 2,210 കൺട്രോൾ യൂണിറ്റുകളും 6,250 ബാലറ്റ് യൂണിറ്റുകളും പരിശോധിക്കും. ഓരോ മെഷീനും പരിശോധിച്ച് പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്തും. ആഗസ്‌ത് 20 വരെയാണ് പരിശോധന.
യന്ത്രങ്ങളിൽ ഉണ്ടാകുന്ന സാങ്കേതിക തകരാർ പരിഹരിക്കാൻ ഹൈദരാബാദ് ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. വിവിധ വകുപ്പുകളിൽ നിന്നായി 35 ഉദ്യോഗസ്ഥരുണ്ട്. കലക്ടർ എസ് പ്രേം കൃഷ്ണന്റെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ബീന എസ് ഹനീഫിനാണ് പരിശോധന ചുമതല. പി സുദീപ്, രജീഷ് ആർ നാഥ്, വി ഷാജു എന്നിവർ നേതൃത്വം നൽകുന്നു.









0 comments