കെഎസ്എസ്പിയു സമരം നടത്തി

പന്തളം
ശമ്പളക്കമ്മീഷനെ നിയമിക്കുക, ഡി ആർ അനുവദിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പന്തളം സബ്ട്രഷറിക്ക് മുന്നിൽ കെഎസ്എസ്പിയു പന്തളം, കുളനട ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരം നടത്തി. പന്തളം നഗരസഭ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പ്രസിഡന്റ് വി ജി ഭാസ്‌ക്കരക്കുറുപ്പ് അധ്യക്ഷനായി. കുളനട ബ്ലോക്ക് പ്രസിഡന്റ് പി കെ രാജശേഖരൻ പിള്ള, പി ആർ സാംബശിവൻ, കെ ആർ ഗോപിനാഥൻ, കെ പി ഭാസ്ക്കരൻ പിള്ള, എൻ ഗോവിന്ദനുണ്ണിത്താൻ, ടി ജി ഗോപാലകൃഷ്ണപിള്ള, തുടങ്ങിയവർ സംസാരിച്ചു.









0 comments